ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 09:44 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി മുങ്ങി. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തിരുവോണത്തോണിയുടെ സംരക്ഷണത്തിലും അറ്റകുറ്റപ്പണികളിലും ദേവസ്വം ബോർഡ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന വിമർശനവും ശക്തമാണ്. തോണിയുടെ അടിഭാഗത്ത് ദ്വാരം വീണതിനെ തുടർന്നാണ് വെള്ളം കയറിയത്. ഇതോടെ തിരുവോണത്തോണി മുങ്ങുകയായിരുന്നു.

തിരുവോണത്തോണി സൂക്ഷിക്കുന്ന മണ്ഡപത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ മകുടം ഇളകിപ്പോയ നിലയിലാണ്. തോണിയുടെയും മണ്ഡപത്തിന്റെയും സംരക്ഷണത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്.

2022ലാണ് നിലവിലെ പുതിയ തിരുവോണത്തോണി നിർമ്മിച്ചത്. നിർമ്മിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തോണിക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതിൽ അഴിമതി ആരോപണവും ഉയരുകയാണ്.

ആറന്മുളയുടെ പാരമ്പര്യത്തോടും തിരുവോണാഘോഷങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി. തിരുവോണദിവസം ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കാട്ടൂർ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രദേശത്തുനിന്ന്  ഓണവിഭവങ്ങളുമായി എത്തുന്നത് തിരുവോണത്തോണിയിലാണ്. തിരുവോണ പുലർച്ചെ ക്ഷേത്രക്കടവിലെത്തുന്ന തോണിയിലെ സാധനങ്ങൾ ഉപയോഗിച്ച് അന്ന് ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കുന്നതാണ് പതിവ് ചടങ്ങ്. തിരുവോണത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.  തോണി മുങ്ങിയ സാഹചര്യത്തിൽ ചടങ്ങുകൾ മുടങ്ങുമോ എന്ന ആശങ്കയാണ് ഭക്തർ പങ്കുവെക്കുന്നത്.

Tags: aranmula parthasarathy templeThiruvonnathonni
Share
Tweet
SendShare

More News from this section

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

അമ്മയുടേതടക്കം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ; 2022 മുതൽ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; മകളുടെ മുന്നിൽ ലൈംഗിക വൈകൃതം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

Latest News

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies