കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 02:36 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. കേസിലെ 13കാരിയായ പെൺകുട്ടിയെ ഒഴികെ മറ്റ് മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. 18 വയസിന് താഴെയുള്ളവരായതിനാൽ നിലവിൽ പ്രതികൾക്കെതിരെ ബലനീതി നിയമപ്രകാരമാണ് നടപടികൾ പുരോഗമിക്കുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യാൻ നിയമം അനുവദിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും.

കേസിലെ മൂന്ന് ആൺപ്രതികൾക്കും 16, 17 വയസാണ് പ്രായം. കൊലപാതകം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് 13കാരിയായ പെൺകുട്ടിയാണെന്നും പൊലീസ് പറയുന്നു.

ശിവൻകുട്ടിയെ കൊലപ്പെടുത്താൻ പ്രതികൾ മുൻകൂട്ടി തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊളിച്ച് അകത്തുകടന്ന ശേഷം വലിയ കല്ലുപയോഗിച്ച് ശിവൻകുട്ടിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഓട് പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തടസമായി മാറിയതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് വീടിന്റെ പിന്നിലെ വെന്റിലേറ്റർ വഴിയാണ് പ്രതികൾ അകത്തുകയറിയത്. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും തെളിവുകൾ പരമാവധി ഇല്ലാതാക്കാനും കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് സംഘം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിരലടയാളങ്ങൾ ലഭിക്കാതിരിക്കാനായി കൈയുറ ധരിച്ചിരുന്നു. മാത്രമല്ല, കൊലപാതകത്തിന് ശേഷം വീടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറുകയും ചെയ്തു.

കൊലപാതകത്തിന് പിന്നിൽ മോഷണമാണെന്ന് അന്വേഷണ സംഘത്തെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ശിവൻകുട്ടിയുടെ കൈകളും കാലുകളും തുണികൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.

കുറ്റകൃത്യത്തിന്റെ ആസൂത്രണവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോൾ ഇത് സാധാരണ കൗമാരക്കുറ്റമായി കാണാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. സിനിമകളിൽ കാണുന്നതുപോലുള്ള പ്രൊഫഷണൽ രീതിയിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന നിയമപരമായ പരിരക്ഷയ്‌ക്കുള്ളിൽ മാത്രം കേസ് ഒതുങ്ങരുതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും ക്രൂരതയും പരിഗണിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 13കാരിയെ ഒഴികെയുള്ള മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവുമായി ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്.

Tags: Juvenile Justice BoardKerala Crime NewsKaruvatta Murder CaseHaripad Murder
Share
Tweet
SendShare

More News from this section

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി നോക്കിനിന്നു; 25 മിനിറ്റ് റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും സഹായിച്ചില്ല; കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് 18കാരന് ദാരുണാന്ത്യം

ലോട്ടറി ടിക്കറ്റിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം; ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കോടതിയുടെ ഇടപെടൽ; പ്രതികൾക്ക് നോട്ടീസ്

ട്രാക്കിലേക്ക് എങ്ങനെയെത്തി? അമ്പലപ്പുഴയിലെ ഒന്നരവയസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; ലോക്കോ പൈലറ്റിന്റെ മൊഴിയും നിർണായകം

Latest News

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies