സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 12:17 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേർ അറസ്റ്റിൽ. കൊണ്ടമല്ലേപ്പള്ളിയിലെ വീട്ടിൽ സ്കൂൾ പ്രിൻസിപ്പൽ കല്ലു രൂപ റെഡ്ഡിയെയാണ് വിദ്യാർത്ഥികൾ കൊലപ്പെടുത്തിയത്. പണവും മൊബൈൽ ഫോണും കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. 27 മുറിവുകളാണ് പ്രിൻസിപ്പലിന്റെ ശരീരത്തിലുണ്ടായിരുന്നത്.

രൂപ റെഡ്ഡി വിദ്യാർത്ഥികളുടെ അമിത ചെലവഴിക്കലിനെ ചോദ്യം ചെയ്യുകയും മാതാപിതാക്കളെ വിവരമറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെ വൈരാഗ്യത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അവസാന വാക്ക് ‘ബാബു’; അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
പ്രിൻസിപ്പലിന്റെ അവസാന ഫോൺ സംഭാഷണത്തിലെ ഒരു വാക്കാണ് അന്വേഷണത്തിൽ നിർണായകമായത്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് രൂപ റെഡ്ഡി അമ്മായിയുമായി സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ പറഞ്ഞ അവസാന വാക്ക് ‘ബാബു’ എന്നായിരുന്നു.

സ്കൂളിലെ വിദ്യാർത്ഥികളെ പൊതുവെ ‘ബാബു’ എന്നാണ് വിളിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ വിദ്യാർത്ഥികളിലേക്കായി പോലീസിന്റെ അന്വേഷണം നീങ്ങി. ആദ്യം 13 വിദ്യാർത്ഥികളെ സംശയ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമിതമായി പണം ചെലവഴിച്ചിരുന്ന രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളിലേക്ക് അന്വേഷണം എത്തിയത്.

വിലകൂടിയ ഫോൺ, ബൈക്ക്; ആഡംബര ജീവിതത്തോട് താൽപര്യം
ഒരേ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന വിദ്യാർത്ഥികൾക്ക് വിലകൂടിയ മൊബൈൽ ഫോണുകളോടും മോട്ടോർസൈക്കിളുകളോടും ആഡംബര ജീവിതത്തോടും വലിയ താൽപര്യമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ഇവർ തിരച്ചിൽ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഹോസ്റ്റൽ ബാഗിൽ നിന്ന് ഒരു ഫോണും പണവും രൂപ റെഡ്ഡി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിദ്യാർത്ഥികളെ ശകാരിക്കുകയും വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ഒരാഴ്ചയോളം  നിരീക്ഷണം 
കൊലപാതകത്തിന് മുമ്പ് ഒരാഴ്ചയോളം വിദ്യാർത്ഥികൾ രൂപ റെഡ്ഡിയുടെ വീട് നിരീക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. സംഭവദിവസം കൊണ്ടമല്ലേപ്പള്ളിയിൽ വച്ച് വസ്ത്രം മാറിയ ശേഷം കത്തിയും കൈയുറകളും വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വീടിന് മുൻവശത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നതിനാൽ പിൻവശത്തുകൂടിയാണ് വീട്ടിൽ പ്രവേശിച്ചത്. പണം മോഷ്ടിക്കുന്നതിനിടെ രൂപ റെഡ്ഡി ഇവരെ തിരിച്ചറിഞ്ഞതോടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

 

Tags: Murderschool principalDeath
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies