തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാ അംഗങ്ങൾക്കും പുതിയ സർക്കാർ കാറുകൾ നൽകുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.

പുതിയ കാറുകൾക്ക് പുറമെ ഓരോ എംഎൽഎയ്‌ക്കും ഇന്ധനം, അറ്റകുറ്റപ്പണി, ഡ്രൈവർ തുടങ്ങിയ ചെലവുകൾക്കായി പ്രതിമാസം 75,000 രൂപ വാഹന അലവൻസും ലഭിക്കും. ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ അധികമായി അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.

മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ജനപ്രതിനിധികൾക്ക് നിരന്തരം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കുന്നതിന് എംഎൽഎമാർ മണ്ഡലങ്ങളിൽ ഇടയ്‌ക്കിടെ സഞ്ചരിക്കേണ്ടതുണ്ട്. സർക്കാർ വാഹനം ലഭ്യമാക്കുന്നത് സുതാര്യവും അഴിമതിരഹിതവുമായ ഭരണത്തിന് സഹായകരമാകുമെന്നും കാറുകൾ വാങ്ങുന്നതിനുള്ള ചെലവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

എംഎൽഎമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

നിലവിലെ നിയമസഭയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിരവധി എംഎൽഎമാരുണ്ടെന്നും ഇവരിൽ പലരും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെന്ന നിലയിൽ മണ്ഡലങ്ങളിലെ ചുമതലകൾ നിർവഹിക്കാൻ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ആരോഗ്യ പരിരക്ഷാ പരിധിയും ഉയർത്തും. നിലവിലുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ 25 ലക്ഷം രൂപയായാണ് വർധിപ്പിക്കുക. ഇതോടെ എംഎൽഎമാർക്ക് വാഹന സൗകര്യത്തിനൊപ്പം ആരോഗ്യ പരിരക്ഷയിലും വലിയ വർധന ലഭിക്കും.

234 എംഎൽഎമാർക്കും ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: Tamil Nadu MLAs BenefitsVijay Government SchemeTamil Nadu MLA Car AllowanceTamil Nadu Assembly News
Share
Tweet
SendShare

More News from this section

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies