"സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 05:26 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കടുത്ത പരാമർശവുമായി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത കുമാരസ്വാമി, അവരുടെ സിരകളിൽ ഇറ്റാലിയൻ രക്തമാണ് ഒഴുകുന്നതെന്ന് പരാമർശിച്ചു.

ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ വിവാദ പരാമർശം. വിവാഹത്തിന് ശേഷമാണ് സോണിയ ഗാന്ധി ഇന്ത്യയിലെത്തിയതെന്നും അതിനാൽ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഇടപെട്ട് അത് തടയാൻ ശ്രമിച്ചതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണവും അദ്ദേഹം തള്ളി.
ഇത്തരം വിശദീകരണങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും കുമാരസ്വാമി ആരോപിച്ചു.

ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ‘വന്ദേമാതരം’ എല്ലാവരും ബഹുമാനിക്കേണ്ട ഗാനമാണെന്നും കുമാരസ്വാമി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ഗാനത്തിന് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്ദേമാതരം ആലപിച്ച കോൺഗ്രസ് സമ്മേളനങ്ങളിൽ മഹാത്മാഗാന്ധി പങ്കെടുത്തിട്ടുണ്ടെന്നും രവീന്ദ്രനാഥ ടാഗോർ പോലും ഗാനം ആലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ചരിത്രപരമായ പാരമ്പര്യമുള്ള കോൺഗ്രസ് ഇപ്പോൾ വന്ദേമാതരത്തിന്റെ കാര്യത്തിൽ ഇടുങ്ങിയ മനോഭാവം സ്വീകരിക്കരുതെന്നും കുമാരസ്വാമി വിമർശിച്ചു.

സോണിയ ഗാന്ധി വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം അവരുടെ ഇറ്റാലിയൻ വംശപരമ്പരയെ പരാമർശിച്ചത്. ‘സോണിയ ഗാന്ധിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക?’ എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

സംഭവവികാസങ്ങൾ ജനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനാധിപത്യ പ്രക്രിയയിലൂടെ അവർ ഉചിതമായ മറുപടി നൽകുമെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച വന്ദേമാതരം ഗാനത്തെ കോൺഗ്രസ് അനാദരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Tags: Vande Mataram ControversyHD Kumaraswamy Sonia GandhiSonia Gandhi Italian Blood RemarkKarnataka Congress BJP Row
Share
Tweet
SendShare

More News from this section

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

Latest News

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

വിവാഹമോചനം നേടാതെ ഭർത്താവിന്റെ രണ്ടാം നിക്കാഹ്; നീതി തേടി ഭർതൃവീടിന് മുന്നിൽ ഡോക്ടറുടെ സമരം 10 ദിവസം പിന്നിടുന്നു

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies