ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ടോട്ടനം ഹോട്സ്പറിന്റെ ഇതിഹാസ താരം ടെറി ഡൈസന്‍ അന്തരിച്ചു. 91 വയസായിരുന്നു. ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക ടോട്ടനം താരമെന്ന അപൂര്‍വ റെക്കോര്‍ഡ് സ്വന്തമായുള്ള ഡൈസന്റെ വിയോഗം ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമായി. ഫുള്‍ഹാം, കോള്‍ചെസ്റ്റര്‍, ഗില്‍ഡ്ഫോര്‍ഡ് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുള്ള ഡൈസന്‍ ഏകദേശം പത്ത് വര്‍ഷമാണ് ടോട്ടനത്തിന്റെ ജേഴ്സിയണിഞ്ഞത്. ക്ലബിനായി 209 മത്സരങ്ങളില്‍ 55 ഗോളുകള്‍ നേടിയിട്ടുണ്ട്.

1960-61 സീസണില്‍ ബില്‍ നിക്കോള്‍സന്റെ പരിശീലനത്തിന് കീഴില്‍ ഫസ്റ്റ് ഡിവിഷന്‍, എഫ്എ കപ്പ് കിരീടങ്ങള്‍ നേടിയ ടോട്ടനം ടീമിലെ പ്രധാന താരമായിരുന്നു ഡൈസന്‍. 20-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ ആഭ്യന്തര ഡബിള്‍ നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ടോട്ടനം സ്വന്തമാക്കി. വെംബ്ലിയില്‍ ലെസ്റ്റര്‍ സിറ്റിയെ 2-0ന് തോല്‍പ്പിച്ച എഫ്എ കപ്പ് ഫൈനലില്‍ ടോട്ടനത്തിനായി ഡൈസന്‍ ഗോള്‍ നേടിയിരുന്നു. പിന്നീട് യൂറോപ്യന്‍ വേദിയിലും ക്ലബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

1963ലെ യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 5-1ന് തകര്‍ത്ത് ടോട്ടനം കിരീടം നേടിയപ്പോള്‍ ഡൈസന്‍ രണ്ട് ഗോളുകളാണ് നേടിയത്. ആഭ്യന്തര ഡബിളിന് പിന്നാലെ യൂറോപ്യന്‍ മേജര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ക്ലബെന്ന നേട്ടവും ടോട്ടനം അന്ന് സ്വന്തമാക്കി. ഡൈസന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ആഴ്സണലിനെതിരെ നേടിയ ഹാട്രിക്കാണ്. 1961-62 സീസണിന്റെ തുടക്കത്തില്‍ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡാര്‍ബിയിലായിരുന്നു അപൂര്‍വ നേട്ടം.

ആഴ്സണലിനെതിരെ ഹാട്രിക്ക് നേടുന്ന ഒരേയൊരു ടോട്ടനം താരമെന്ന റെക്കോര്‍ഡ് ഇന്നും ഡൈസന്റെ പേരില്‍ തുടരുകയാണ്. ടോട്ടനത്തിന്റെ സുവര്‍ണകാലത്തിന്റെ ഭാഗമായിരുന്ന ഇതിഹാസ താരത്തിന് വിട നല്‍കുകയാണ് ഫുട്ബോള്‍ ലോകം.

Tags: passed awayTottenham HotspurTerry Dyson
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies