തിരുവനന്തപുരം: മാർക്സിസ്റ്റ് – മാവോയിസ്റ്റ് – മതഭീകരവാദി കൂട്ടുകെട്ടിലുണ്ടായ കള്ളക്കേസുകളും കേസ് അട്ടിമറികളും വീണ്ടും ചർച്ചയാകുന്നു. കള്ളത്തെളിവുകളിൽ പോക്സോ കേസിൽ ഉൾപ്പെട്ട പത്മരാജൻ മാഷിന്‍റെ നിരപരാധിത്വം ഹൈക്കോടതിയിൽ തെളിയിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത് വീണ്ടും ചർച്ചയാകുന്നത്. പി എഫ് ഐ ഭീകരവാദികൾ പ്രതികളായ നിരവധി കേസുകൾ കഴിഞ്ഞ ഇടതുസർക്കാരുകൾ അട്ടിമറിച്ചിട്ടുമുണ്ട്. എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോലും കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നില്ല.
ദേശീയതയോടൊപ്പം നിൽക്കുന്ന അല്ലെങ്കിൽ മതഭീകരരെ എതിർക്കുന്നവരെ ഏത് വിധേനെയും ഇല്ലാതാക്കുക എന്നത് പി.എഫ്.ഐ പോലുള്ള സംഘടനകളുടെ രീതിയാണ്. കായികമായി ആക്രമിക്കുകയാണ് ഒരുരീതി. മറ്റൊന്ന് അപവാദ പ്രചരണങ്ങളിലൂടെ മാനസികമായി തളർത്തും, അതും അല്ലെങ്കിൽ കള്ളക്കേസുകളിൽ കുടുക്കി ജയിലിലാക്കും. ഇതോടുകൂടി സമൂഹത്തിൽ നിന്നും അവർ പുറത്താകും . ഇതിന് മതഭീകരർക്ക് ഇടത് മുന്നണികളുടെ കൃത്യമായ ഒത്താശയമുണ്ട്.
പത്മരാജൻ മാഷിന്റെ കാര്യത്തിൽ അവസാനം പറഞ്ഞ വഴിയാണ് മതഭീകരരർ തിരഞ്ഞെടുത്തത്. പത്മരാജൻ മാഷിനറെ പേരിൽ പിഎഫ്ഐ പോലുള്ള മതഭീകരവാദ ഗ്രൂപ്പുകൾ ഉയർത്തിയ ആരോപണങ്ങൾ വെള്ളം തൊടാതെ ആവർത്തിക്കുകയാണ് ഇടതു വലതും മുന്നണികൾ ചെയ്തത്. ഏറ്റവുമൊടുവിൽ പത്മരാജൻ മാഷിനറെ ശിക്ഷ മരവിപ്പിച്ച ശേഷം കോടതിയെ പോലും ചോദ്യം തലത്തിലേക്കാണ് സിപിഎം നേതാക്കൾ എത്തിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലാണ് കണ്ണൂരിലെ നേതാക്കളുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ.
പത്മരാജൻ മാഷിനെതിരായ കള്ളകേസിൽ ഇടത് സർക്കാർ നടത്തിയ നാണംകെട്ട കളികൾ സമൂഹ മനസാക്ഷിയെ പോലും ഞെട്ടിക്കുന്നതാണ്. മൂന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകൾ സിപിഎം സഹയാത്രികനായ എസിപി വന്ന് അന്വേഷിക്കുമ്പോൾ മാത്രം ‘കണ്ടെത്തി’ തട്ടിക്കൂട്ട് കുറ്റപത്രം തയ്യാറാക്കി. കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞപ്പോൾ ആ കേസ് അതുവരെ കേട്ട ന്യായാധിപനെ മറ്റൊരു കോടതിയിലേക്ക് മാറ്റി. ശേഷം വേറൊരു കോടതിയിലെ ന്യായാധിപയെ ഈ കോടതിയുടെ ചുമതല 3 ദിവസത്തേക്ക് താത്കാലികമായി ഏൽപ്പിച്ചു. അവർ വന്ന് കുറഞ്ഞ ദിവസം വിചാരണ നടത്തി അധ്യാപകനെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടാൻ വിധി പ്രഖ്യാപിക്കുകയും ആയിരുന്നു.
അതേ സമയം ഭീകരവാദികൾ പ്രതികളാകുന്ന കേസുകളിൽ അവരെ രക്ഷിച്ചെടുക്കാനുള്ള കാഴ്ചയും ഇതേ കേരളം കണ്ടതാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യക്ഷമായ ഉദാഹരണമാണ് അഭിമന്യു കേസ്. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ക്രൂര കൊലപാതകത്തിൽ എൽഡിഎഫ് കൃത്യമായ അന്വേഷണം പോലും നടത്താൻ തയ്യാറായില്ല. അതുപോലെ 2001ലെ നാദാപുരം കല്ലാച്ചിയിലെ ഈന്തുള്ളതിൽ ബിനു കൊലക്കേസും സമാന രീതിയിലാണ്. ഒരു സ്ത്രീയെ നിസ്കാരപ്പായയിൽ ബലാത്സംഗം ചെയ്തു എന്നാണ് ബിനുവിനെതിരായ ആരോപണം. പിന്നാലെ ബിനുവിനെ എൻഡിഎഫ് ഭീകരർ വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലും അന്വേഷണം നടത്താൻ ‘മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി ഡീൽ’ പ്രകാരം പിന്നീട് വന്ന സർക്കാരുകൾ തയ്യാറായിട്ടില്ല.















