തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

തിരൂർ: കോയമ്പത്തൂർ–മംഗളൂരു ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. റോയൽ രാജു (30) ആണ് അറസ്റ്റിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് ട്രെയിനിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

യുവതിയെ കയറിപ്പിടിച്ച പ്രതി ബലമായി ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി ശക്തമായി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സഹയാത്രികർ ഉടൻ റെയിൽവേ അലർട്ടിൽ വിവരം കൈമാറി. ഇതോടെ ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പ്രതിയെ പിടികൂടാനുള്ള നടപടികൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചു.

തിരൂർ സ്റ്റേഷനിൽ പ്രതിയെ പിടികൂടാൻ ആർ.പി.എഫ് സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്. പിടികൂടാനുള്ള ശ്രമത്തിനിടെ അസം സ്വദേശി എ.എസ്.ഐ ശശിയെ തലയ്‌ക്ക് അടിച്ച് വീഴ്‌ത്തി. ഗുരുതരമായി പരുക്കേറ്റ ശശിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതിനിടെ വിവരമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതിയെ കീഴടക്കാൻ പോലീസ് ഏറെ ശ്രമിക്കേണ്ടിവന്നു. ഒടുവിൽ മൽപിടുത്തത്തിലൂടെയാണ് അക്രമാസക്തനായ റോയൽ രാജുവിനെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തത്.

യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നതാണ് ട്രെയിനിനുള്ളിൽ നടന്ന സംഭവം. യുവതിയുടെ സമയോചിതമായ ചെറുത്തുനിൽപ്പും സഹയാത്രികർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചതുമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.

അതേസമയം, പരുക്കേറ്റ എ.എസ്.ഐ ശശിക്ക് മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്നതിനിടെ തന്നെയാണ് ശശിക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ട്രെയിനിലെ യുവതിക്ക് നേരെയുണ്ടായ അതിക്രമശ്രമത്തിന്റെയും തുടർന്ന് പോലീസിനെ ആക്രമിച്ചതിന്റെയും പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

Tags: Tirur Train AssaultAssam Man ArrestedRailway Crime KeralaTrain Crime Tirur
Share
Tweet
SendShare

More News from this section

നേപ്പാളില്‍ 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്ക വേണ്ടെന്ന് നോര്‍ക്ക

ഓട്ടോയുടെ ഫിറ്റ്നസ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ആരോപണമുന്നയിച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പെന്ന് കുറിപ്പ്

‘ഒരു പത്തുമിനിട്ട് ചേട്ടാ, എന്ത് ഉണ്ടെങ്കിലും നമ്മുക്ക് സംസാരിച്ച് തീര്‍ക്കാം’; ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം; ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെ കയറ്റി പോലീസ്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ഗവർണർ

കേരളത്തിന്റെ മണ്ണും മനുഷ്യരും പറഞ്ഞ കഥകൾക്ക് ആഗോളഭാഷ; എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ‘Padi Whisperer’

പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ 62കാരന്‍ മരിച്ചു; 20 വര്‍ഷത്തിനിടെ 40 മരണം

Latest News

നേപ്പാൾ ദുരന്തത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ല; കേരളത്തിൽ നിന്ന് 33 പേർ, തമിഴ്നാട്ടിൽ നിന്ന് 85 പേർ, സഹായവുമായി ഇന്ത്യ

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

വായ്‌ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍; ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം

സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?

ഓണക്കാലത്ത് ബെവ്‌കോയില്‍ 771.29 കോടിയുടെ മദ്യവില്‍പ്പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 77 കോടി അധികം

സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമം; ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies