‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 09:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’ എന്ന ടാഗ് ലൈനോടെ പ്രേക്ഷകരിൽ കൗതുകമുണർത്തി ‘ടൈറ്റാൻസ്’ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഒന്നിന് തിയറ്ററുകളിലെത്തും.

ജയസൂര്യയുടെയും വിനായകന്റെയും വ്യത്യസ്ത ലുക്കുകളാണ് പോസ്റ്ററിന്റെ മുകൾഭാഗത്ത് ശ്രദ്ധ നേടുന്നത്. തൊട്ടുതാഴെ ഇന്ദ്രൻസും നിഹാലും. എന്നാൽ പോസ്റ്ററിലെ ഏറ്റവും കൗതുകമുണർത്തുന്ന കാഴ്ച നടുവിലുണ്ട്. ഗൗൺ ധരിച്ച് വലിയ ഗണ്ണുമായി നിൽക്കുന്ന പ്രശസ്ത റാപ്പ് സിംഗർ ബേബി ജീൻ ആണ് ശ്രദ്ധാകേന്ദ്രം. അൽപ്പം അകലെ തോക്കുകൾ ഉന്നംപിടിച്ച് നിൽക്കുന്ന ഏതാനും ചെറുപ്പക്കാരെയും പോസ്റ്ററിൽ കാണാം.

വ്യത്യസ്തമായ ഈ ദൃശ്യാവിഷ്കാരത്തിലൂടെ ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പോസ്റ്റർ ഉയർത്തുന്നത്. പൂർണമായും ഫാന്റസി ഹ്യൂമർ ജോണറിലാണ് ‘ടൈറ്റാൻസ്’ ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘ടൈറ്റാൻസി’നുണ്ട്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ.

ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്ഷൻ ഡിസൈനർ. മഹേഷ് പിറവം കലാസംവിധാനവും നിർവഹിക്കുന്നു.

രജീഷ് വേലായുധനും ബേസിൽ വർഗീസ് ജോസും ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ആക്ഷൻ കൊറിയോഗ്രഫി ഫീനിക്സ് പ്രഭു. യെല്ലോ ട്രൂത്താണ് ഡിസൈൻ. സുഹൈബ് എസ്.ബി.കെ. സ്റ്റിൽസ് ഒരുക്കുന്നു.

സുനിൽ സിംഗ്, സജിത് പി.വൈ. എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. നജീർ നസീം പ്രൊഡക്ഷൻ മാനേജരും രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ‘ടൈറ്റാൻസി’നുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.

Tags: jayasuryavinayakanSUBTitans Malayalam MovieJayasurya Vinayakan
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies