ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലയാളി പ്രവാസിയായ മേഘയുടെ ഏക മകൻ ധ്യാൻ സൂര്യയാണ് ദാരുണമായി മരിച്ചത്.

നാട്ടിലെ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം കുടുംബം ബഹ്‌റൈനിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. വീട്ടിലെ ബാത്ത്റൂമിലുണ്ടായിരുന്ന ബാത്ത് ടബ്ബിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും ബഹ്‌റൈനിലെ പ്രവാസി സമൂഹവും.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ധ്യാൻ സൂര്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിന്റെ ഏക മകനായിരുന്ന കുട്ടിയുടെ അപ്രതീക്ഷിത വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്‌ത്തി.

Share