തൃശൂര്: കാറളത്ത് വീട്ടില് അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് പ്രതി പിടിയില്. കാറളം മൃഗാശുപത്രിക്ക് സമീപം അരുമ്പിള്ളി വീട്ടില് വിജയന്റെ ഭാര്യ സാവിത്രിയെ (പേര്/വയസ് സ്ഥിരീകരിക്കണം) കൊലപ്പെടുത്തിയ കേസില് തൃപ്രയാര് ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടില് മുഹമ്മദ് റാഫി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സാവിത്രിയെ വീടിനുള്ളിലെ മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. സാവിത്രിയുടെ മകന്റെ വീട്ടില് വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രതി റാഫി. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന പ്രതി, പണയം വയ്ക്കാനായി സാവിത്രിയോട് നേരത്തെ സ്വര്ണാഭരണങ്ങള് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നല്കാത്തതിനെ തുടര്ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്.
സ്കൂള് വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് സാവിത്രിയെ മരിച്ചനിലയില് ആദ്യം കണ്ടത്. ഈ സമയത്ത് ഇളയ മകന് സുമേഷും ഭാര്യ രീഷ്മയും സുമേഷിന്റെ അച്ഛനുമായി ആശുപത്രിയില് പോയിരിക്കുകയായിരുന്നു. വീടിന്റെ മുന്വശത്തെ വാതില് അടഞ്ഞുകിടക്കുന്നത് കണ്ട് റിതിക വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്ന്ന് അടുക്കളവാതില് വഴി അകത്തുകയറിയപ്പോഴാണ് മുറിയിലെ കട്ടിലില് സാവിത്രിയെ കണ്ടത്. സാവിത്രി ധരിച്ചിരുന്ന ആറ് സ്വര്ണവളകളും ഒരു മാലയും നഷ്ടപ്പെട്ടിരുന്നു. തെളിവുകള് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുറിയില് മുളകുപൊടി വിതറിയ നിലയിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില് കണ്ടെത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ഹാളിലെ സോഫയില് ഇരിക്കുകയായിരുന്ന സാവിത്രിയെ സാരിത്തലപ്പുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്. മരണം ഉറപ്പാക്കാന് തലയിണ ഉപയോഗിച്ച് മുഖത്ത് അമര്ത്തിപ്പിടിച്ചതായും അന്വേഷണത്തില് വ്യക്തമായതായി റിപ്പോര്ട്ടുകള് പറയുന്നു. തുടര്ന്ന് സാവിത്രിയുടെ മാലയും വളകളും ഊരിയെടുത്ത പ്രതി അടുക്കളയില്നിന്ന് മുളകുപൊടി കൊണ്ടുവന്ന് മുറിയില് വിതറിയശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില് പ്രതിയെ കണ്ടെത്താന് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് റാഫിയെ പിടികൂടിയത്.















