‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 07:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്കയിലെ ഹിന്ദുസമൂഹത്തിന്റെ സാമൂഹിക സ്വാധീനവും ആത്മവിശ്വാസവും നിർണായകമായ ഘട്ടത്തിലെത്തിയതിന്റെ തെളിവാണ് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിന് ലഭിച്ച സ്വീകരണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. അമേരിക്കയിലെ ഹിന്ദുക്കൾക്ക് ഇനി അവഗണിക്കാനാവാത്ത സാമൂഹിക ശക്തിയായി മാറാൻ കഴിഞ്ഞതിന്റെ അടയാളമാണ് സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികളിലെ പങ്കാളിത്തമെന്നും അദ്ദേഹം വിലയിരുത്തി.

അമേരിക്കയിലെ തന്റെ മൂന്ന് പതിറ്റാണ്ടിന്റെ ജീവിതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീധർ വെമ്പുവിന്റെ നിരീക്ഷണം. അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിൽ ഹിന്ദുസംസ്കാരത്തോടുള്ള സ്വീകാര്യത കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ക്ലീവ്ലാൻഡിൽ നടക്കുന്ന ത്യാഗരാജാരാധന പോലുള്ള സാംസ്കാരിക പരിപാടികൾക്ക് ലഭിക്കുന്ന വലിയ ജനപങ്കാളിത്തവും ഇതിന്റെ പ്രത്യക്ഷ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം അവിടെയുള്ള ഹിന്ദുക്കൾക്ക് ഒരു സുപ്രധാന സന്ദർഭമായിരുന്നുവെന്നും വെമ്പു പറഞ്ഞു. ഒരുകാലത്ത് ‘ഹിന്ദു’, ‘ഹിന്ദി’, ‘ഇന്ത്യൻ’ എന്നീ പദങ്ങൾ പോലും അമേരിക്കൻ സാമൂഹിക സാഹചര്യത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിലെ തന്റെ ആദ്യകാല അനുഭവങ്ങളിൽ ‘ഇന്ത്യൻ’ എന്ന വാക്ക് ഉപയോഗിക്കാൻ പോലും ഭാരതീയ വംശജർ ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

അമേരിക്കയിൽ ജനിച്ച ഭാരതീയ വംശജരായ കുട്ടികളുടെ അനുഭവങ്ങൾ പരിശോധിച്ചാൽ ഇന്നുണ്ടായ മാറ്റത്തിന്റെ ആഴം മനസ്സിലാക്കാനാകുമെന്ന് ശ്രീധർ വെമ്പു പറയുന്നു. ഒരു കാലത്ത് ചില കുട്ടികൾ സ്വന്തം സംസ്കാരത്തെയും ധർമത്തെയും അപമാനകരമായ ഒന്നായി കണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നു.

എന്നാൽ ആ അവസ്ഥയ്‌ക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും അമേരിക്കൻ സമൂഹം കൂടുതൽ സ്വാഭാവികമായി സ്വീകരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുകയാണ്’ എന്നതാണ് ഈ മാറ്റത്തിന്റെ സാരമെന്ന് വെമ്പു ചൂണ്ടിക്കാട്ടുന്നു. തഞ്ചാവൂരിലെ ത്യാഗരാജാരാധനയിലേക്ക് എത്തുന്ന ജനക്കൂട്ടത്തേക്കാൾ വലിയ ജനപങ്കാളിത്തമാണ് ഇന്ന് ക്ലീവ്ലാൻഡിലെ ത്യാഗരാജാരാധനാ ആഘോഷത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൊതുജീവിതത്തിൽ ഭാരതീയ സംസ്കാരം കൂടുതൽ ദൃശ്യമാകുന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

ഡോ. മോഹൻ ഭാഗവതിന്റെ വാക്കുകൾ അമേരിക്കയിലെ ഭാരതീയ സമൂഹത്തിൽ വലിയ ആത്മവിശ്വാസവും അഭിമാനബോധവും സൃഷ്ടിച്ചിട്ടുണ്ടെന്നും വെമ്പു അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തെ കേവലം ഒരു വിദേശ സന്ദർശനമായി ചുരുക്കിക്കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാഡിസൺ സ്‌ക്വയറിലെ സമ്മേളനത്തിന് ലഭിച്ച സ്വീകരണം അമേരിക്കൻ സമൂഹത്തിൽ ആത്മവിശ്വാസവും അംഗീകാരവും നേടുന്നതിൽ ഹിന്ദുസമൂഹം എത്രത്തോളം മുന്നേറിയെന്നതിന്റെ സൂചനയാണെന്നും വെമ്പു പറഞ്ഞു.

ഭാരതീയ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തങ്ങളുടെ കർമഭൂമിയായ അമേരിക്കയോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം എന്ന മോഹൻ ഭാഗവതിന്റെ ആഹ്വാനവും വലിയ തോതിൽ സ്വീകരിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, അമേരിക്കയിലെ ഭാരതീയ വംശജർക്ക് അവരുടെ ജന്മഭൂമി ഭാരതമാണെന്ന സർസംഘചാലകന്റെ ഓർമപ്പെടുത്തൽ പ്രവാസി സമൂഹത്തിന് വലിയ ദിശാസൂചകമാണെന്നും ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. ഭാരതീയ വേരുകളിൽ അഭിമാനം നിലനിർത്തിക്കൊണ്ട് അമേരിക്കൻ സമൂഹത്തിന്റെ പുരോഗതിയിൽ സജീവമായി പങ്കാളികളാകണമെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

Tags: Mohan Bhagwat US VisitSridhar Vembu Hindu CommunityIndian Diaspora AmericaHindu Community USA
Share
Tweet
SendShare

More News from this section

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies