ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 03:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിൽ അപ്രതീക്ഷിത കത്തിയാക്രമണം. ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കുത്തേറ്റ് മരിച്ചു. ആക്രമണം നടത്തിയ ക്വീൻസ് സ്വദേശിനി പമേല സിസ്‌നെറോസ് (49) സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.

വെസ്റ്റ് 42-ാം സ്ട്രീറ്റിനും സെവൻത് അവന്യൂവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ഷോപ്പിങ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കത്തികളുമായാണ് പമേല സിസ്‌നെറോസ് ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം എറിൻ പിയാസെന്റിയെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പമേലയെ വെടിവെച്ച് വീഴ്‌ത്തിയത്. പ്രതിക്ക് ഏറെ നാളായി മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസിക്ക ടിഷ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു എറിൻ പിയാസെന്റി. പ്രസവാവധിക്ക് ശേഷം അടുത്തിടെയാണ് അവർ ജോലിയിൽ തിരിച്ചെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ടൈംസ് സ്‌ക്വയറിന് സമീപം ദാരുണമായ ആക്രമണത്തിനിരയായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും സന്ദർശകരും നിരന്തരം എത്തുന്ന ടൈംസ് സ്‌ക്വയറിൽ പകൽസമയത്ത് നടന്ന ആക്രമണം പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്ന ആക്രമണത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ മാനസികാരോഗ്യ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Tags: Times Square StabbingBank of America Vice PresidentErin PiacentiniNew York Knife Attack
Share
Tweet
SendShare

More News from this section

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies