‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 09:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് പിന്നോട്ടടിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും തുല്യാവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യക്തമാക്കി.

മുസ്ലിം ലീഗ് മന്ത്രിയുടെ ‘മതം, മതം, മതം’ എന്ന രാഷ്‌ട്രീയ സമീപനവും ആശയപ്രചാരകനായ കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നുമുള്ള ആശയം പ്രചരിപ്പിക്കുന്ന സമീപനം ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്–മുസ്ലിം ലീഗ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ ഭരണഘടനയ്‌ക്കും നിയമവാഴ്ചയ്‌ക്കും പൗരന്മാരുടെ മൗലികാവകാശങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തു. ദൽഹിയിലിരുന്ന് പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ നടക്കുന്ന വിഷയങ്ങളിൽ ബോധപൂർവമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“രാഹുൽ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിന്റെ ആശയപ്രചാരകൻ സംസാരിക്കുമ്പോൾ അവർ മൗനം പാലിക്കുന്നു. ഇതാണ് കോൺഗ്രസിന്റെ കാപട്യം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങളെ ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്‌ട്രീയമായും നിയമപരമായും പോരാടും. സ്ത്രീകൾ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർക്കുള്ള അതേ അവകാശങ്ങളും അവസരങ്ങളും വിജയിക്കാനുള്ള തുല്യ അവകാശവുമുണ്ടെന്നും ഒരു രാഷ്‌ട്രീയക്കാരനും ആശയപ്രചാരകനും അത് കവർന്നെടുക്കാൻ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചു. പത്ത് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒരു യാഥാർഥ്യം സമ്മതിക്കണം; അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ തകർത്തു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുകയും യുവാക്കളുടെ ഭാവിക്ക് ദോഷം വരുത്തുകയും ചെയ്തു,” രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനവും തകർന്നുവെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങളെയും മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും പരാമർശിച്ച രാജീവ് ചന്ദ്രശേഖർ, പ്രതിസന്ധി നേരിടുമ്പോഴെല്ലാം സിപിഎമ്മും കോൺഗ്രസും ആർഎസ്എസ്–ബിജെപി ഭീഷണിയുടെ കഥ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിടുകയാണെന്നും ആരോപിച്ചു.

ആരെയും അവരുടെ സ്വത്വമോ വിശ്വാസമോ സ്വാതന്ത്ര്യമോ ഉപേക്ഷിക്കാൻ ബിജെപി ആവശ്യപ്പെടുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനവും അവസരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളുമാണ് ബിജെപിയുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കണം. സ്ത്രീകൾക്ക് പൂർണമായ ഭരണഘടനാപരമായ അവകാശങ്ങൾ ആസ്വദിക്കാനാകണം. അതാണ് കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർഥ രാഷ്‌ട്രീയ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന് മുന്നിൽ സമ്പൂർണ പരാജയവും അഴിമതി ആരോപണങ്ങളുമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള ഏത് നീക്കത്തെയും ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി ചെറുക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Tags: kerala politicsRajeev Chandrasekhar Kerala
Share
Tweet
SendShare

More News from this section

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies