സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 10:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി വി ഡി സതീശൻ ക്ഷുഭിതനായ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). സ്ഥാപനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും KUWJ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ ‘വാർത്താസമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നയാൾ’ എന്ന തരത്തിൽ ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇത്തരത്തിൽ പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രി തിരുത്തണമെന്നും KUWJ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസിനെക്കുറിച്ച് ‘ദേശാഭിമാനി’ പത്രത്തിലെ മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചതാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. വാർത്താസമ്മേളനത്തിൽ മര്യാദ പാലിക്കണമെന്നും മാധ്യമപ്രവർത്തകൻ വാർത്താസമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ചോദ്യത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി “നിങ്ങളിനി മിണ്ടരുത്” എന്ന് മാധ്യമപ്രവർത്തകനോട് പറയുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് KUWJ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ഥാപനത്തിന്റെ രാഷ്‌ട്രീയ നിലപാടിന്റെയോ പേരിന്റെയോ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്നത് അംഗീകരിക്കാനാകില്ലെന്നാണ് KUWJയുടെ നിലപാട്. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തകരോട് രോഷത്തോടെ പ്രതികരിക്കുന്ന ഭരണാധികാരികളുടെ സമീപനം കേരളത്തിൽ നേരത്തെയും വിവാദമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’, ‘മാറി നിൽക്ക്’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയ സംഭവങ്ങൾ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിലവിലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രതികരണവും ചർച്ചയാകുന്നത്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ അലങ്കോലപ്പെടുത്താൻ എത്തിയവരായി ചിത്രീകരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണമെന്നും KUWJ ആവശ്യപ്പെട്ടു.

Tags: V D Satheesan Media ControversyKUWJ ProtestKerala Press ConferenceKerala Media Freedom
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies