പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം. ചെന്നൈ വ്യവസായി ഷെര്‍ഷാദ് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതി ആഭ്യന്തരവകുപ്പിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ ഷെര്‍ഷാദിന്റെ മൊഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ രേഖപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോയ്‌ക്ക് നല്‍കിയ കത്ത് ചോര്‍ന്നതും അന്വേഷണ പരിധിയിലുണ്ട്.

തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷെര്‍ഷാദ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി. ശശി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ രേഖകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊച്ചി ഡിസിപിക്കാണ് അന്വേഷണ ചുമതല. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

Share