മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് കൊന്നു. നെറ്റിത്തൊഴു സ്വദേശി ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‌വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ചൊവ്വാഴ്ച സെലന്റ്‌വാലി റോഡിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികളാണ് കടുവയെ നേരിൽ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും തുടർന്ന് വനംവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ ഇത് കടുവ തന്നെയാണോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടക്കുന്നതിനിടെയാണ് രാത്രിയിൽ പ്രദേശത്ത് പശുവിനെ ആക്രമിച്ച് കൊന്നത്.

പശുവിന്റെ ശരീരത്തിൽ നടത്തിയ പരിശോധനയിൽ കടുവയുടെ ആക്രമണത്തിന്റേതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തി. ഇതോടെയാണ് വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങളിൽ കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ തന്നെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയും ശക്തമായി. പ്രദേശവാസികൾ ഒറ്റയ്‌ക്കും രാത്രികാലങ്ങളിലും പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വിനോദസഞ്ചാരികളും കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യമായി പ്രവേശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കടുവയുടെ സഞ്ചാരപാത, കാൽപ്പാടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ എന്നിവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് നീക്കം.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇതേ പ്രദേശത്ത് കടുവയിറങ്ങി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. തുടർച്ചയായി ജനവാസമേഖലയിലേക്ക് കടുവ എത്തുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

മൂന്നാറിലെ തോട്ടമേഖലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികളും സഞ്ചാരികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Tags: Munnar Tiger AttackMunnar Tiger AlertIdukki Wildlife ConflictMunnar Tourism Safety
Share
Tweet
SendShare

More News from this section

‘പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; ഇഡി റിപ്പോർട്ടിലെ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

Latest News

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies