ഇഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; കത്ത് മടക്കി അയക്കില്ല, നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡി നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയമില്ല; കത്ത് മടക്കി അയക്കില്ല, നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 04:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ രാഷ്‌ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി കത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം പരിശോധിക്കേണ്ടതുണ്ട്. ഇഡിയാണ് കത്തയച്ചത് എന്ന കാരണത്താൽ അത് മടക്കി അയക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. സർക്കാരിന് മുന്നിലുള്ള കാര്യങ്ങൾ നിയമപരമായി പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിഎംആർഎല്ലിൽ നിന്ന് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ സതീശൻ ന്യായീകരിച്ചു. രാഷ്‌ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാട് വ്യത്യസ്തമായ കേസാണെന്നും സതീശൻ പറഞ്ഞു.

സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ‘ന്യായീകരണമാണല്ലോ അവരുടെ പ്രധാന പരിപാടി’ എന്നായിരുന്നു സതീശന്റെ പരിഹാസം. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ശക്തമായ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പാർട്ടി വലിയ പ്രതിരോധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ ഇഡി നടപടികളിലും സതീശൻ പ്രതികരിച്ചു. ഇരുവരും ഇഡിക്ക് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വാദം. രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ഉദ്യോഗസ്ഥർ 55 മണിക്കൂർ ചോദ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്ന് തോന്നിയപ്പോൾ കോൺഗ്രസ് വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അതിൽ തെറ്റില്ലെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ സർക്കാരിന് മുന്നിലെത്തിയിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: kerala politicsCMRL Exalogic CaseVD Satheesan EDKerala Electricity Crisis
Share
Tweet
SendShare

More News from this section

കനത്ത ചൂടിന് ശമനം; കേരളത്തിൽ നാളെ മുതൽ മഴ മുന്നറിയിപ്പ്, ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്, വെള്ളി–ശനി ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ ശക്തമാകും

സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോകുന്നതിനിടെ 18കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

‘പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; ഇഡി റിപ്പോർട്ടിലെ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

ഇഡി നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയമില്ല; കത്ത് മടക്കി അയക്കില്ല, നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies