രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2026, 09:52 pm IST
Facebook
Twitter
WhatsAppTelegram

റോമയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഫെനര്‍ബാഷെ പരിശീലകന്‍ ഇസ്മായില്‍ കാര്‍ട്ടാല്‍. എന്നാല്‍ പരിശീലകന്റെ രാജി അംഗീകരിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് അസീസ് യില്‍ദിരിം വ്യക്തമാക്കി. കാര്‍ട്ടാല്‍ തന്നെയാണ് ഇപ്പോഴും ഫെനര്‍ബാഷെയുടെ പരിശീലകനെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. റോമയ്‌ക്കെതിരായ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് 65കാരനായ കാര്‍ട്ടാല്‍ രാജി പ്രഖ്യാപിച്ചത്. ജൂണിലാണ് നാലാം തവണ ഫെനര്‍ബാഷെയുടെ പരിശീലക സ്ഥാനത്ത് കാര്‍ട്ടാല്‍ തിരിച്ചെത്തിയത്. 18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്ലബ് ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു നിയമനം.

മൂന്ന് മാസമായി ടീമിനൊപ്പമുണ്ടെന്നും താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനവും ക്യാമ്പുകളും മികച്ച അനുഭവമായിരുന്നെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് കാര്‍ട്ടാല്‍ പറഞ്ഞു. ക്ലബിനും താരങ്ങള്‍ക്കും ഭാവിയിലെ പരിശീലകര്‍ക്കും സഹായകരമാകുന്നതിനാണ് സ്ഥാനമൊഴിയുന്നതെന്നും ഇനി പരിശീലക സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ട്ടാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് അസീസ് യില്‍ദിരിം രംഗത്തെത്തി. രാജി അംഗീകരിക്കില്ലെന്നും കാര്‍ട്ടാല്‍ തന്നെ പരിശീലക സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോമയ്‌ക്കെതിരായ മത്സരത്തിനിടെ കാണികളില്‍ ഒരാള്‍ കാര്‍ട്ടാലിന് നേരെ കുപ്പി എറിഞ്ഞ സംഭവവും കടുത്ത സമ്മര്‍ദ്ദവുമാണ് രാജിക്ക് കാരണമായി പരിശീലകന്‍ ചൂണ്ടിക്കാട്ടിയതെന്ന് യില്‍ദിരിം പറഞ്ഞു. കുപ്പിയെറിഞ്ഞ കാണിയെ തിരിച്ചറിഞ്ഞതായും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതായും ക്ലബ് അറിയിച്ചു.

കാര്‍ട്ടാല്‍ രാജിവെച്ചെന്ന വാര്‍ത്ത ടീമിലെ താരങ്ങളെയും അമ്പരപ്പിച്ചു. റോമയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഫെനര്‍ബാഷെയുടെ സമനില ഗോള്‍ നേടിയ ആര്‍ച്ചി ബ്രൗണിന് പോലും പരിശീലകന്റെ രാജി അറിയില്ലായിരുന്നു. പരിശീലകന്‍ രാജിവെച്ചെന്ന വിവരം മത്സരശേഷമാണ് അറിഞ്ഞതെന്നും കാര്‍ട്ടാല്‍ ഇനി ടീമിനൊപ്പമില്ലേയെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രൗണ്‍ പ്രതികരിച്ചു.

Tags: Fenerbahce coachannounces shocking resignation
Share
Tweet
SendShare

More News from this section

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

എടപ്പാളില്‍ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies