തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 01:18 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിർണായകമായ നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ ഹസിറാണി രഥിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.   മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്നു ചന്ദ്രനാഥ്.  റജിനഗറിൽ സഖാറാവ് സർക്കാർ ബിജെപിക്കായി മത്സരിക്കും.

ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിലും റജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണൽ നടക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടക്കുന്ന ആദ്യ പ്രധാന ഉപതെരഞ്ഞെടുപ്പുകളായതിനാൽ ഇരു മണ്ഡലങ്ങളിലെയും പോരാട്ടത്തിന് രാഷ്‌ട്രീയ പ്രാധാന്യമേറെയാണ്.

നന്ദിഗ്രാമിൽ ഹസിറാണി രഥിനെ സ്ഥാനാർഥിയാക്കിയ ബിജെപി തീരുമാനം രാഷ്‌ട്രീയമായും വൈകാരികമായും ഏറെ ശ്രദ്ധേയമാണ്. സുവേന്ദു അധികാരിയുടെ മുൻ പിഎ ആയിരുന്നു ചന്ദ്രനാഥ് രഥ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

റജിനഗർ മണ്ഡലത്തിൽ ബിജെപി സഖാറാവ് സർക്കാരിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമാണ് സഖാറാവ് സർക്കാർ. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ ചൂടുപിടിക്കുകയാണ്.

നന്ദിഗ്രാമിലും റജിനഗറിലും ബിജെപി മാത്രമല്ല, കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് വിഭാഗങ്ങൾ എന്നിവയും മത്സരരംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കവും ഈ ഉപതെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതയും രാഷ്‌ട്രീയ ചർച്ചകളിൽ സജീവമാണ്.

ഇടതുപക്ഷവും കോൺഗ്രസും ഇതിനകം ഇരു മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നന്ദിഗ്രാമിലും റജിനഗറിലും ശക്തമായ ബഹുകോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

 

Tags: BJPBypoll
Share
Tweet
SendShare

More News from this section

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

Latest News

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies