കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്. കൃഷ്ണനഗർ മണ്ഡലത്തിലെ തെഹട്ടയിൽ പാർട്ടി യോഗത്തിനെത്തിയപ്പോഴാണ് സംഭവം.
പാർട്ടി യോഗം കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് പ്രതിഷേധക്കാർ മഹുവയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞത്. പ്രതിഷേധക്കാർ കരിങ്കൊടി വീശുകയും ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സംഭവസമയത്ത് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും ആക്രമണം തടയുന്നതിന് പകരം തന്നെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും മഹുവ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും മഹുവ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.