അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം; പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സർക്കാർ കോടതിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എം.ഡി  ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ചത്.

കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. കേസിലെ തൊണ്ടിമുതൽ കണ്ടെത്തുകയും ചെയ്തില്ലേയെന്നും കോടതി ആരാഞ്ഞു. അതേസമയം, പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞു. കേസ് സാധാരണ അബ്കാരി കേസ് മാത്രമായി കാണാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിലെ വാദത്തിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ കോടതി ആരാഞ്ഞു.

സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ചത്. കേസിലെ തുടർ അന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.

Share