“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: 2022 ലോകകപ്പിലെ ബ്രസീലി​ന്റെ ​ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ ​​ജീവിതം തന്നെ മാറിപ്പോയ മലയാളി ആരാധകനെ തേടി ബ്രസീലി​ൽ നിന്ന് മാധ്യമപ്രവ‌‍ർത്തകർ കൊ‌ച്ചിയിലെത്തി. കാക്കാട് സ്വദേശിയായ കെ.പി അ​ക്ഷയുടെ കരളലിയിപ്പിക്കുന്ന കഥയറിഞ്ഞാണ് പ്രമുഖ ബ്രസീലിയൻ മാ​ധ്യമപ്രവ‌‍ർത്തകർ നേരിട്ട്  വീട്ടിലെത്തിയത്.

2022 ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോട് ബ്രസീൽ തോറ്റത് താങ്ങാനാവാതെ കടുത്ത മാനസികാഘാതത്തിലായ 26 കാരൻ, പിന്നീട് ശരീരം തക‍ർന്ന് വീൽചെയറിലാവുകയായിരുന്നു. ഫുട്ബോളിനോടുളള അങ്ങേയറ്റത്തെ സ്നേഹം കൊണ്ട് സംഭവിച്ച ആ ​​ദുരന്തവാ‌ർത്ത ബ്രസീലി​ലെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു.

അക്ഷയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ യുവാവിനോടും  മാതാപിതാക്കളോടും സംസാരിക്കുകയും വിവരങ്ങൾ ‌ചോ​ദി‌ച്ചറിയുക‌യും ചെയ്തു. അക്ഷയ്‌ക്ക് പൂ‍ർണ്ണ ആരോ​ഗ്യം മികച്ചൊരു നാളേയും ആശംസിച്ചും പ്രാർത്ഥനകൾ നേർന്നുമാണ് സംഘം മടങ്ങിയത്. ലോകത്തിന്റെ കോണിലിരുന്നുകൊണ്ട് ബ്രസീൽ ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളി ആരാധകന്റെ കഥ ഇന്ന് ബ്രസീലിലും വലിയ ചർച്ചയായിരിക്കുകയാണ്

Share