നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട്ട് തുണിക്കടകളില്‍ വന്‍ തീപിടിത്തം. റോജ ടെക്‌സ്‌റ്റൈല്‍സ്, കോക്ക്ടെയില്‍ എന്നീ കടകളിലാണ് തീപിടിത്തമുണ്ടായത്. കോക്ക്ടെയില്‍ തുണിക്കട പൂര്‍ണമായും കത്തിനശിച്ചു. തീപടര്‍ന്ന് സമീപത്തെ ജ്വല്ലറിയിലേക്കും മൊബൈല്‍ കടയിലേക്കും വ്യാപിച്ചു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തത്തില്‍ ആളപായമില്ല. തീ പടര്‍ന്നതോടെ കടകളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയുണ്ടായി.

Share