അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 12:05 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ രണ്ട് വനവാസി കുഞ്ഞുങ്ങൾ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ഒന്നര വയസും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങൾ മരിച്ചത്.

ജനനം മുതൽ തന്നെ ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം, അട്ടപ്പാടിയിൽ ആറുമാസത്തിനിടെ ആറ് വനവാസി ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫീൽഡ് തലത്തിലെ ആരോഗ്യപ്രവർത്തകരുടെ ഒഴിവുകൾ നികത്തുന്നതിൽ കാലതാമസമുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.

വനവാസി ഊരുകളിലെ ദൈനംദിന ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ (JPHN) ഏഴ് തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ ആറ് ഒഴിവുകൾ രണ്ട് മാസമായി നികത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ മൂന്ന്, ആനക്കട്ടിയിൽ രണ്ട്, ഷോളയൂരിലും പുതൂരിലും ഓരോ ഒഴിവുകളുമാണുള്ളത്. ഊരുകളിലെ സബ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് ജെ.പി.എച്ച്.എൻമാരുടെ പ്രവർത്തനം. വീടുകളിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തുന്നതും രോഗികളെ കണ്ടെത്തുന്നതും ഉൾപ്പെടെയുള്ള ഫീൽഡ് പ്രവർത്തനങ്ങൾക്ക് പുറമെ വിവിധ വിവരശേഖരണങ്ങളും കണക്കെടുപ്പുകളും ഫയൽ ജോലികളും ഇവരുടെ ചുമതലയാണ്.

ആരോഗ്യപ്രവർത്തകരുടെ കുറവ് ഊരുകളിലെ ആരോഗ്യപരിചരണത്തെ ബാധിക്കുന്നതായി ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന ആവശ്യവും ശക്തമാണ്.

Tags: attapadiNew Born baby Death
Share
Tweet
SendShare

More News from this section

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies