ഭോപ്പാല്‍: കന്നുകാലി വളര്‍ത്തല്‍ മേഖലയെ അടിസ്ഥാനമാക്കി സമ്പൂര്‍ണ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ചാണകത്തില്‍ നിന്ന് ബയോഗ്യാസ്, ജൈവവളം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതുമുതല്‍ പാലുല്‍പ്പന്നങ്ങളുടെ സംസ്‌കരണം, വിപണന സൗകര്യം എന്നിവയിലേക്ക് വ്യാപിക്കുന്ന സംവിധാനമാണ് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ നടന്ന സംസ്ഥാനതല ഗോപാലക് സമ്മേലനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
സഹകരണ മന്ത്രാലയം രൂപീകരിച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ കന്നുകാലി വളര്‍ത്തുന്നവരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി വളര്‍ത്തല്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്ക് പുതിയ ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത പൂര്‍ണമായി നടപ്പാക്കുന്നതോടെ ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ സംവിധാനം ലോകത്തിലെ ഏറ്റവും ആധുനിക സംവിധാനമായി മാറുമെന്ന് അമിത് ഷാ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ സുപ്രീംകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള കേസുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന രീതിയിലേക്ക് സംവിധാനം മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഭോപ്പാലില്‍ പുതിയ ക്രിമിനല്‍ നിയമങ്ങളുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട സംസ്ഥാനതല പ്രദര്‍ശനവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഗോപാലക് സമ്മേലനത്തിന്റെ ഭാഗമായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കും തുടക്കമായി. ഉജ്ജയിനില്‍ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള പാല്‍സംസ്‌കരണ പ്ലാന്റിന് തറക്കല്ലിട്ടു. ഭോപ്പാലിലെ 40,000 ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ഡയറി പ്ലാന്റും സംസ്ഥാനതല കേന്ദ്ര ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു.