ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്കിനെയും ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യയെയും സ്ഥാനാര്‍ഥികളാക്കി ബിജെപി. ഇരുവരെയും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ രാജ്യസഭാ സീറ്റിലേക്ക് ഒക്ടോബര്‍ 16നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നടിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ കോയല്‍ മല്ലിക് രാജിവെച്ചതിനെ തുടര്‍ന്നാണ് സീറ്റ് ഒഴിവുവന്നത്. കോയല്‍ മല്ലിക് ജൂലൈ 16ന് രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഒരു രാജ്യസഭാ സീറ്റിലേക്കും ഒക്ടോബര്‍ 16നാണ് തിരഞ്ഞെടുപ്പ്. നിലവിലെ അംഗത്തിന്റെ കാലാവധി നവംബര്‍ 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 16ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ വോട്ടെണ്ണലും നടക്കും. ഒക്ടോബര്‍ 6 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 7ന് സൂക്ഷ്മപരിശോധനയും ഒക്ടോബര്‍ 9 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസരവും ഉണ്ടാകും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഉത്തര്‍പ്രദേശിലെ 10 സീറ്റുകള്‍, ഉത്തരാഖണ്ഡിലെ ഒരു സീറ്റ്, പശ്ചിമ ബംഗാളിലെ ഒരു സീറ്റ് എന്നിങ്ങനെ ആകെ 12 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 16ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.