ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. റഷ്യയുമായുള്ള ബന്ധത്തില്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ-റഷ്യ ബന്ധം സംബന്ധിച്ച ശനിയാഴ്ച നടന്ന യോഗത്തിലാണ് വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക താരിഫ് ചുമത്താനുള്ള അമേരിക്കന്‍ നീക്കവും യോഗത്തില്‍ ചര്‍ച്ചയായി. റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ താരിഫ് ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം അമേരിക്ക പാസാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ വിഷയം നിരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യ ആശങ്കകള്‍ അറിയിച്ചിരുന്നു.
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം, നിക്ഷേപം, ഊര്‍ജം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം തുടരുമെന്ന് ജയശങ്കര്‍ യോഗത്തില്‍ വ്യക്തമാക്കി. യുക്രെയ്ന്‍ സംഘര്‍ഷത്തിന് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഊര്‍ജ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി കൂടുതല്‍ വൈവിധ്യവത്കരിച്ചുവരികയാണെന്നും മിശ്ര പറഞ്ഞു. ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ല്‍ നിന്ന് 43 ആയി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ എണ്ണ ഇന്ത്യയുടെ ഊര്‍ജ മിശ്രിതത്തില്‍ തുടരുമെന്ന ജയശങ്കറിന്റെ നിലപാട് നിലവിലെ സാഹചര്യത്തില്‍ റഷ്യയുമായുള്ള ഊര്‍ജ സഹകരണം തുടരാനുള്ള ഇന്ത്യയുടെ സമീപനമാണ് വ്യക്തമാക്കുന്നത്. അതേസമയം, ആഗോള ഊര്‍ജവിപണിയിലെ മാറ്റങ്ങളും യുഎസ് താരിഫ് നീക്കങ്ങളും ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.