പ്രശസ്ത ഗസൽ ഗായകൻറെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 04:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രശസ്ത ഗസൽ ഗായകൻ തലത് അസീസിന്റെ മുംബൈ ജുഹുവിലെ വീട്ടിൽ തീപിടിത്തം. ഒക്ടോബർ മൂന്നിന് രാത്രി 11 മണിയോടെയാണ് ഇരുനിലവീട്ടിൽ തീപിടിച്ചത്. തലത് അസീസ്, ഭാര്യ ബീന, മക്കളായ ഷായാൻ, അദ്നാൻ, സിക്കന്ദർ സിംഗ് എന്നിവരെ പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാളിലുണ്ടായിരുന്ന എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.  താഴത്തെ നിലയിൽ ടെലിവിഷൻ കാണുകയായിരുന്ന തലത് അസീസാണ് ആദ്യം തീ ശ്രദ്ധിച്ചത്. മുകളിലത്തെ നിലയിലായിരുന്നു ഭാര്യ ബീന.  നിമിഷങ്ങൾക്കകം തീ കർട്ടനുകളിലേക്ക് പടർന്നു. വീടിനുള്ളിൽ കനത്ത കറുത്ത പുക നിറഞ്ഞതോടെ ബീനയ്‌ക്ക് താഴേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ശുചിമുറിയുടെ ജനലിലൂടെയാണ് ബീനയെ സുരക്ഷിതമായി താഴെയിറക്കിയത്.

തീപിടിത്തത്തിൽ വീട്ടിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നശിച്ചു. തലത് അസീസിന്റെ ഹാർമോണിയങ്ങളും ഭാര്യ ബീനയുടെ നിരവധി ചിത്രങ്ങളും തീയിൽ കേടായി. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേന, പൊലീസ്, ആംബുലൻസ് ജീവനക്കാർക്കും സഹായിച്ച അയൽവാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏകദേശം 40 വർഷമായി കുടുംബം താമസിച്ചുവരുന്ന വീടാണിത്. വീട് താമസയോഗ്യമാകുന്നതുവരെ കുടുംബം ഹോട്ടലിൽ കഴിയുമെന്നാണ് റിപ്പോർട്ട്. ഗസൽ സംഗീതരംഗത്ത് ദീർഘകാലമായി സജീവമായ തലത് അസീസ് ഗായകനെന്നതിന് പുറമെ സംഗീതസംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:
Share
Tweet
SendShare

More News from this section

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Latest News

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies