ന്യൂഡൽഹി: പാർലമെന്റ് സ്ട്രീറ്റിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ ശക്തമായ നടപടിയുമായി ഡൽഹി പോലീസ്. സംഭവത്തിൽ നാല് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സിഐഎസ്എഫ് ജവാനെ കുത്തിപ്പരിക്കേൽപ്പിച്ചതും അക്രമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളുമാണ് കേസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കലാപസാധ്യത നേരിടാൻ പോലീസ് സജ്ജം; 12 ഉദ്യോഗസ്ഥർക്ക് അധിക ചുമതല
ഡൽഹിയിലെ സമാധാന സാഹചര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ DCPയുടെ ചുമതല നൽകാൻ സർക്കാർ ഉത്തരവിട്ടു.















