‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ ‘അടിമവേലക്കാർ’ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. പരാമർശം അനുചിതവും കടുത്ത അപമാനകരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയിലും നൂതന സാങ്കേതികവിദ്യാ മേഖലയിലും നിർണായക സംഭാവനകൾ നൽകുന്നവരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

എട്ട് ഇന്ത്യൻ ഐടി കമ്പനികളെ അമേരിക്കയുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മൈക്രോസോഫ്റ്റ്, ടാറ്റ, വിപ്രോ, ഇൻഫോസിസ്, അഡോബി, കോഗ്നിസന്റ്, എച്ച്‌സിഎൽ, ക്യാപ്ജെമിനി എന്നീ കമ്പനികൾക്കാണ് നടപടി ബാധകം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വിദഗ്ധ തൊഴിലാളിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കൻ കമ്പനികൾക്ക് മികച്ച സാങ്കേതിക വൈദഗ്ധ്യവും ഗവേഷണ മികവും ഉൽപ്പാദനക്ഷമതയും മത്സരശേഷിയും നൽകുന്നു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയുടെ കുടിയേറ്റ ചരിത്രവും ഓർമിപ്പിച്ച് ഇന്ത്യ
ഇന്ത്യൻ തൊഴിലാളികളെ ” അടിമവേലക്കാർ (indentured servants)” എന്ന് വിശേഷിപ്പിച്ച വാൻസിന്റെ പ്രയോഗം ചരിത്രപരമായും കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെട്ടും വേദനാജനകമായ അർഥങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

തലമുറകളായി കുടിയേറ്റക്കാർ നടത്തിയ അധ്വാനവും സംരംഭകത്വവും നൂതന ആശയങ്ങളും അമേരിക്കയുടെ വളർച്ചയിലും സമൃദ്ധിയിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ അപമാനിക്കുന്ന ഇത്തരം വിശേഷണങ്ങൾ ആ സംഭാവനകളെ അവഗണിക്കുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി.

 

 

Tags: India US H1B visa rowJD Vance remarksIndian IT professionalsH1B visaIndian immigrants in USUS Green Card processMinistry of External Affairs India
Share
Tweet
SendShare

More News from this section

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Latest News

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies