ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സൈനിക പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്‌ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം. മുഷ്ഷാക് വിഭാഗത്തില്‍പ്പെട്ട പരിശീലന വിമാനമാണ് ക്വറ്റ ജില്ലയിലെ നവാന്‍ കില്ലി പ്രദേശത്തിന് സമീപം തകര്‍ന്നുവീണത്. പരിശീലനത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്ട്രക്ടര്‍ പൈലറ്റായ മേജര്‍ ഹുസ്നൈന്‍ ഷെഹ്സാദ് ഹുമയൂണും പരിശീലനത്തിലായിരുന്ന ക്യാപ്റ്റന്‍ അബ്ദുള്‍ സമദുമാണ് മരിച്ചത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സംഭവത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പാകിസ്ഥാനില്‍ സൈനിക വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മുസാഫറാബാദിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടിരുന്നു. മര്‍ദാനില്‍ പരിശീലന പറക്കലിനിടെ പാക് വ്യോമസേനയുടെ വിമാനവും തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share