' കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും'; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 11:29 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് കനത്ത മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വി. ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് സർക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ്  നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താന്‍ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന്  ഹിമന്ത ബിശ്വ ശർമ്മ വെല്ലുവിളിച്ചു.

കേരളം, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവിഎം ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ഈ സർക്കാരുകൾ രാജിവെച്ച് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

അഞ്ച് വർഷത്തിലൊരിക്കൽ എസ്‌ഐആർ വേണമെന്ന് ഹിമന്ത
അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയിൽ അനധികൃത കുടിയേറ്റം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ വോട്ടർപട്ടികയിൽ നിന്ന് അനർഹരായവരുടെ പേരുകൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പോലുള്ള നടപടികൾ ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അഞ്ചുവർഷത്തിലൊരിക്കൽ എസ്‌ഐആർ നടത്തണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനം സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുലും കോൺഗ്രസും വിദേശശക്തികളുടെ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹിമന്ത കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുജനപിന്തുണയില്ലാതെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ‘വോട്ട് ചോരി’ പ്രതിഷേധമെന്നും ഹിമന്ത ആരോപിച്ചു. രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമേ പ്രതിഷേധത്തെ പിന്തുണയ്‌ക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് അസ്വസ്ഥരായ ഏതാനും ‘ദിമാഗി നക്‌സലുകൾ’ ആണെന്നും ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കാത്തവരാണ് ഇവരെന്നും അസം മുഖ്യമന്ത്രി വിമർശിച്ചു.

 

 

Tags: Rahul GandhiHimanta Biswa Sarmahimantha bishwa sarmaAssam Chief MinisterSpecial Intensive Revision SIREVM vs ballot paperCongress ballot paper demand
Share
Tweet
SendShare

More News from this section

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies