ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ കരുത്ത്; 450 നാഗാസ്ത്ര ഡ്രോണുകൾ കൂടി സൈന്യത്തിൻറെ ഭാഗമായി, പാക് അതിർത്തിയിൽ കൃത്യമായ ആക്രമണശേഷി വർധിക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ കരുത്ത്; 450 നാഗാസ്ത്ര ഡ്രോണുകൾ കൂടി സൈന്യത്തിന്റെ ഭാഗമായി, പാക് അതിർത്തിയിൽ കൃത്യമായ ആക്രമണശേഷി വർധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 12:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കൃത്യതയേറിയ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി  450 നാഗാസ്ത്ര ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഒരു നിർമാതാവിൽനിന്ന് ഒറ്റയടിക്ക് ഇത്രയധികം  ‘കാമികാസെ’  ഡ്രോണുകൾ സൈന്യത്തിന് ലഭിക്കുന്നത് ഇതാദ്യമാണെന്നാണ് റിപ്പോർട്ട്. അടിയന്തര സംഭരണ കരാറിന്റെ ഭാഗമായി ആദ്യ ബാച്ച് മഹാരാഷ്‌ട്രയിലെ പുൽഗാവ് ആമ്യൂണിഷൻ ഡിപ്പോയിലെത്തി.

ലക്ഷ്യത്തിലെത്തിയാൽ പോർമുന ഉപയോഗിച്ച് ആക്രമണം നടത്തുന്നതാണ് ഇവയുടെ പ്രവർത്തനരീതി. ജിപിഎസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഡ്രോണിന് രണ്ട് മീറ്റർ വരെ കൃത്യതയോടെ ലക്ഷ്യത്തിലെത്താനാകും. ഓപ്പറേറ്ററുടെ നിയന്ത്രണത്തിൽ 15 കിലോമീറ്ററും സ്വയം നിയന്ത്രിത സംവിധാനത്തിൽ 30 കിലോമീറ്ററും ദൂരപരിധിയുണ്ട്. 30 മിനിറ്റ് വരെ പറക്കാനും സാധിക്കും. ഓപ്പറേഷൻ സിന്ദൂറിൽ   നാഗാസ്ത്ര ഡ്രോണുകൾ സൈന്യം ഉപയോഗിച്ചിരുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ ശബ്ദത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഡ്രോണിന്റെ പ്രധാന സവിശേഷത. പകലും രാത്രിയും നിരീക്ഷണം നടത്താനുള്ള ക്യാമറകൾക്കൊപ്പം ഒരു കിലോഗ്രാം ഭാരമുള്ള സ്ഫോടകവാർഹെഡും ഇതിലുണ്ട്. ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ പാരച്യൂട്ട് സംവിധാനം ഉപയോഗിച്ച് തിരിച്ചിറക്കാനും ഡ്രോൺ വീണ്ടും ഉപയോഗിക്കാനും കഴിയും.

നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡാണ് ഡ്രോണുകൾ നിർമിക്കുന്നത്. നേരത്തേ ഇക്കണോമിക് എക്‌സ്‌പ്ലോസീവ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണിത്. പാകിസ്താനുമായുള്ള സംഘർഷത്തിന് പിന്നാലെ സായുധസേനയ്‌ക്ക് അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ ഉപയോഗിച്ച് 2025 ജൂണിലാണ് 158 കോടി രൂപയുടെ കരാർ നൽകിയത്.

75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളാണ് സംവിധാനത്തിലുള്ളത്. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, ആശയവിനിമയ സംവിധാനം, പേലോഡ്, ലോഞ്ചർ എന്നിവയുൾപ്പെടെ 30 കിലോഗ്രാം ഭാരമുള്ള സംവിധാനം രണ്ട് ബാഗുകളിലായി കൊണ്ടുപോകാം.

അതിർത്തിയിലെ ശത്രു നീക്കങ്ങൾക്കെതിരെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും സൈന്യത്തിന്റെ ശേഷി വർധിപ്പിക്കാൻ നാഗാസ്ത്ര-1R സഹായകമാകുമെന്നാണ് വിലയിരുത്തൽ. കൃത്യമായ ആക്രമണശേഷിയും കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കാനുള്ള കഴിവും ഡ്രോണിനെ തന്ത്രപ്രധാനമായ സൈനിക സംവിധാനമാക്കി മാറ്റുന്നു.

Tags: Indian ArmyIndia-Pakistan borderagastra-1R drones450 loitering munitionsIndian defence newsindigenous military technologykamikaze dronesPulgaon Ammunition Depot
Share
Tweet
SendShare

More News from this section

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies