കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാത്വിഹി (27) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
മദ്രസ പഠനത്തിനെത്തിയ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് നടപടി. പീഡനത്തിന് ഇരയായ വിദ്യാർഥി നേരിട്ട് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
അതേസമയം, മദ്രസയിലെ മറ്റ് കുട്ടികളെയും പ്രതി സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.















