എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2026, 06:45 am IST
Facebook
Twitter
WhatsAppTelegram

ആലുവ: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും ഹെറോയിനും കഞ്ചാവും പിടികൂടി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടര്‍ന്നു. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും നടത്തി. ചെങ്ങമനാട് പറമ്പയം ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് 1.96 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ചെങ്ങമനാട് പൊലീസ് പിടികൂടിയത്. കരുമാലൂര്‍ തടിക്കടവ് കൂട്ടുങ്ങപ്പറമ്പില്‍ വീട്ടില്‍ ഇബ്രാഹിം (37), കരുമാലൂര്‍ വല്യപ്പന്‍പടി മേപ്പന വീട്ടില്‍ ബിനു ആന്റണി (37) എന്നിവരാണ് അറസ്റ്റിലായത്.

വില്‍പ്പനയ്‌ക്കായി സിപ്പ് കവറുകളില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഞാറയ്‌ക്കല്‍ കാളമുക്ക് ഭാഗത്ത് ഓട്ടോറിക്ഷയില്‍ യാത്രക്കാരനായി സഞ്ചരിച്ചിരുന്ന നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങല്‍ വീട്ടില്‍ അഥീന്‍ (25) ആണ് പിടിയിലായത്. ഇയാളുടെ ബാഗില്‍ രണ്ട് സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന 3.450 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബിനാനിപുരം പൊലീസ് എടയാറില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. എടയാര്‍ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34), എരമം കേളന്റെ പറമ്പില്‍ അബ്ദുല്‍ മുഹാദ് (34) എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് സാലിഖിന്റെ എടയാറിലെ വീട്ടില്‍ അലമാരയില്‍ പ്രത്യേക കവറില്‍ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. അബ്ദുല്‍ മുഹാദാണ് മുഹമ്മദ് സാലിഖിന് ലഹരിമരുന്ന് നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹെറോയിനുമായി അസം നൗഗോണ്‍ സ്വദേശി സദ്ദാം ഹുസൈനെ (25) കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്‌ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് സോപ്പുപെട്ടി നിറയെ ഹെറോയിന്‍ കണ്ടെത്തിയത്. പെരുമ്പാവൂരില്‍ 4.5 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി. അയ്യമ്പുഴ പോസ്റ്റോഫീസ് ജംഗ്ഷന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീടിന്റെ വളപ്പില്‍ നിന്ന് മൂന്ന് കഞ്ചാവ് ചെടികളും കണ്ടെത്തി. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന തുടരുകയാണ്.

Tags: PoliceernakulamArrestthoofan
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies