ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഗവണ്മെന്റ് മേധാവികളുടെ കൗണ്‍സിലിന്റെ 25-ാമത് യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലെ ദുഷാന്‍ബെയിലേക്ക് പുറപ്പെട്ടു. ഇന്ന് ആരംഭിക്കുന്ന ദ്വിദിന യോഗത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് പ്രധാന പരിഗണന. വ്യാപാരം, സമ്പദ്വ്യവസ്ഥ, നിക്ഷേപം, ഗതാഗത ബന്ധം, നൂതന സാങ്കേതികവിദ്യ, സാംസ്കാരിക-മാനുഷിക വിനിമയം തുടങ്ങിയ മേഖലകളിലെ സഹകരണം യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ നടപ്പാക്കിവരുന്ന സംരംഭങ്ങളുടെ പുരോഗതിയും വിലയിരുത്തും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംഘടനയുടെ സാമ്പത്തികവും സ്ഥാപനപരവുമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിന്റെ പരിഗണനയിലുണ്ടാകും. എസ്സിഒ അംഗരാജ്യങ്ങളുമായി ആശയങ്ങള്‍ പങ്കുവെക്കാനും പ്രായോഗികവും പരസ്പരം പ്രയോജനകരവുമായ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും ഇന്ത്യയ്ക്ക് യോഗം അവസരമൊരുക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബഹുമുഖ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കാണ് യോഗം ഊന്നല്‍ നല്‍കുക.















