ന്യൂഡൽഹി: ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള ‘റെജിം ചെയ്ഞ്ച്’ അന്താരാഷ്‌ട്ര ഗൂഢാലോചനയോ ? രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്‌ട്ര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുമായി ഫോക്സ് ന്യൂസ് ഡിജിറ്റൽ.
‘Global Chaos Inc grows to 101 groups’ എന്ന തലക്കെട്ടിൽ പുറത്തുവന്ന റിപ്പോർട്ടിൽ പ്രോഗ്രസീവ് ഇന്റർനാഷണൽ (PI) ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങളും വിവിധ രാജ്യങ്ങളിലെ പ്രതിഷേധങ്ങളുമായുള്ള ബന്ധവുമാണ് പരാമർശിക്കുന്നത്. അന്താരാഷ്‌ട്ര ഗൂഢാലോചനയിൽ അമേരിക്ക ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിലെ 101 സംഘടനകൾ ഭാഗമാണ്.
ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധം
ഫ്രാൻസിലെ പ്രതിഷേധങ്ങളെയും ഇന്ത്യയിലെ യുവജന പ്രക്ഷോഭങ്ങളെയും ബന്ധിപ്പിക്കുന്ന സംഘടനയാണ് ഇന്ത്യൻ അലയൻസ് പാരീസ് (IAP). ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർഥികളും ഗവേഷകരും പ്രൊഫഷണലുകളും ഉൾപ്പെടുന്നു.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിജയ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ട്രൈകോണ്ടിനെന്റൽ ഗവേഷണ സ്ഥാപനം, ഷാങ്ഹായിൽ താമസിക്കുന്ന അമേരിക്കൻ സംരംഭകൻ നെവിൽ റോയ് സിംഗവുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന ബ്രേക്ക്ത്രൂ ന്യൂസ്, കോഡ് പിങ്ക്, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ എന്നീ സംഘടനകളും റിപ്പോർട്ടിലുണ്ട്.
കമ്യൂണിസ്റ്റ്- ജിഹാദി സഖ്യം
കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, തീവ്ര ഇടതുപക്ഷ സംഘടനകൾക്ക് പുറമേ ‘ആന്റിഫ’ എന്ന പേര് ഉപയോഗിക്കുന്ന ചില സംഘടനകളും പ്രതിഷേധ ആഹ്വാനങ്ങളിൽ പങ്കാളികളാണ്. പ്രതിഷേധങ്ങളിൽ വിദ്യാർഥി സംഘടനകൾ മാത്രമല്ല, തൊഴിലാളി യൂണിയനുകൾ, പരിസ്ഥിതി സംഘടനകൾ, മനുഷ്യാവകാശ കൂട്ടായ്മകൾ, യുദ്ധവിരുദ്ധ സംഘടനകൾ എന്നിവയും ഉൾപ്പെടുന്നു. ഇവരിൽ ചിലർക്ക് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ഫ്രാൻസ്, അൽബേനിയ, ഭാരതം എന്നിവിടങ്ങളിലെ പ്രതിഷേധക്കാരുമായ ബന്ധപ്പെടാൻ പൊതുവായ ടെലിഗ്രാം മെസേജിംഗ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. “പുതിയ കലാപത്തിലൂടെ സംഘടിത അധികാരം നേടുക” എന്നതാണ് ഇവരുടെ ലക്ഷ്യം.
10 ജൻപഥിലെ കൂടിക്കാഴ്ച; കോൺഗ്രസ് മറുപടി നൽകണം
2025 ഏപ്രിൽ 10ന് ഡൽഹിയിലെ 10 ജൻപഥിൽ രാഹുലും സോണിയയും പ്രോഗ്രസീവ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്തായിരുന്നു? എന്തൊക്കെയാണ് ചർച്ച ചെയ്തത്? ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയവിനിമയം നടന്നിട്ടുണ്ടോ? ഇവയ്‌ക്ക് കോൺഗ്രസ് നേതൃത്വം മറുപടി നൽകണം.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളിൽ വിദേശ സംഘടനകൾക്ക് പങ്കുണ്ടെന്ന സംശയം ഉയരുമ്പോൾ അതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. രാഹുൽ വിയറ്റ്നാമിലേക്ക് പോയത് നവംബർ 1ലെ അരാജക പ്രതിഷേധത്തിന് ഇത്തരം സംഘടനകളിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാനാണോ എന്ന സംശയം ഉയരുന്നുണ്ട്.
ഉദ്ദവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവത്ത് അൽബേനിയയെക്കുറിച്ച് പോസ്റ്റ് ചെയ്തത് യാദൃശ്ചികമല്ലെന്നാണ് വ്യക്തമാകുന്നത്. റിപ്പോർട്ടിൽ പരാമർശിച്ച രാജ്യമാണ് അൽബേനിയ ഭാരതത്തിലും ഭരണമാറ്റ ശ്രമമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള അന്വേഷണ റിപ്പോർട്ടിലൂടെ കോൺഗ്രസിന്റെ തനി നിറമാണ് വ്യക്തമാകുന്നത്.















