‘ഹനുമാൻ 2’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്; നായകനായി വൈഷ്ണവ് തേജ്
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Entertainment Movie

‘ഹനുമാൻ 2’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്; നായകനായി വൈഷ്ണവ് തേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 12:23 pm IST
Facebook
Twitter
WhatsAppTelegram

‘ഹനുമാൻ 2 – ദി റൈസ് ഓഫ് വാനരാസ്’ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്. ഇന്ത്യൻ സിനിമയിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറിയ ‘ഹനുമാൻ’ ചിത്രത്തിന് ശേഷം തങ്ങളുടെ ഫാന്റസി സിനിമാ പ്രപഞ്ചം കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ പ്രൈം ഷോ എന്റെർറ്റൈന്മെന്റ്സ്. യുവതാരം പഞ്ച വൈഷ്ണവ് തേജാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഫാന്റസിക്കും മിത്തോളജിക്കും ഭാവനയ്‌ക്കും പ്രാധാന്യം നൽകുന്ന ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഐ. ആനന്ദാണ്. കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

‘ഹനുമാൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഫാന്റസി ലോകത്തിന് പുതിയൊരു അധ്യായം തുറക്കുകയാണ് ‘ഹനുമാൻ 2 – ദി റൈസ് ഓഫ് വാനരാസ്’. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ പോസ്റ്ററും ഏറെ ശ്രദ്ധേയമാണ്. മേഘങ്ങൾക്കിടയിലൂടെ ഉയർന്നുപോകുന്ന ഒരാളെയും അതിനുചുറ്റും പ്രത്യക്ഷപ്പെടുന്ന ഭീമാകാരമായ ദിവ്യവാലും അതീന്ദ്രിയമായ ദൈവിക സാന്നിധ്യവും ഉൾക്കൊള്ളുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ മിസ്റ്റിക് ഫാന്റസി ലോകത്തിലേക്കുള്ള കൗതുകമുണർത്തുന്ന സൂചനയാണ് ഈ പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയും ടൈറ്റിൽ പ്രഖ്യാപനം സൃഷ്ടിച്ചിട്ടുണ്ട്.

ഫാന്റസിയും ഭാവനാത്മകമായ കഥപറച്ചിലും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സംവിധായകൻ വിഐ. ആനന്ദിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. യുവതാരം പഞ്ച വൈഷ്ണവ് തേജ് നായകനാകുന്നതോടെ യുവത്വത്തിന്റെ ഊർജവും വലിയ കാൻവാസിലുള്ള ഫാന്റസി ലോകവും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. മിത്തോളജിയുടെയും ഭാവനയുടെയും അസാധാരണമായ സിനിമാറ്റിക് സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രൈംഷോ എന്റർടെയ്ൻമെന്റ്, നിലവിൽ മെഗാ സുപ്രീം ഹീറോ സായ് ദുര്‍ഗ തേജിനെ നായകനാക്കി എസ്‌വൈജിയും കിച്ച സുദീപിനെ നായകനാക്കി ബിആർബിയും നിർമ്മിച്ചുവരികയാണ്. കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും തങ്ങളുടെ ബാനറിന് കീഴിൽ വ്യത്യസ്തവും വലിയ കാൻവാസിലുള്ളതുമായ സിനിമകൾ ഒരുക്കുന്നതിന്റെ തുടർച്ചയായാണ് പുതിയ ഫാന്റസി സംരംഭവും പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഹനുമാൻ’ നേടിയ വൻ വിജയത്തിന് ശേഷം അതേ ഫാന്റസി പ്രപഞ്ചത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാണ് ‘ഹനുമാൻ 2 – ദി റൈസ് ഓഫ് വാനരാസ്’.

ആകർഷകമായ ടൈറ്റിലും പുതിയ നായകതാരവും വ്യത്യസ്തമായ സംവിധായക കാഴ്ചപ്പാടും ഒത്തുചേരുന്ന ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ വരാനിരിക്കുന്ന പ്രധാന സിനിമാ സംരംഭങ്ങളിലൊന്നായി മാറുകയാണ്. ചിത്രത്തിലെ മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, ചിത്രീകരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

രചന, സംവിധാനം – വിഐ. ആനന്ദ്, നിർമ്മാതാക്കൾ – കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, നിർമ്മാണം – പ്രൈംഷോ എന്റർടെയ്ൻമെന്റ്, മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

Tags: HanuMan 2The Rise of VanarasVaishnav TejVI AnandPrimeshow EntertainmentTelugu CinemaHanuMan Sequel
Share
Tweet
SendShare

More News from this section

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

വിനീത് ശ്രീനിവാസന്റെ ഫുൾ ഫാമിലി ഹൊറർ കോമഡി ‘ചടങ്ങ്’; അഭിജിത്ത് സൂര്യയുടെ ആദ്യ ചിത്രം ചിത്രീകരണം പൂർത്തിയായി

നാലു ചെറുപ്പക്കാർ, ഒരു ബിസിനസ്, അപ്രതീക്ഷിത പ്രതിസന്ധികൾ; ‘ക്രിംസൺ പിയർ’ ചിത്രീകരണത്തിന് തുടക്കമായി

സംഗീത് പ്രതാപും മമിതയും വീണ്ടും ഒന്നിക്കുന്നു; ‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ പുറത്ത് 2027 ജനുവരി 29ന് ചിത്രം തിയേറ്ററുകളിലെത്തും

സംഗീത് പ്രതാപും മമിത ബൈജുവും വീണ്ടും പ്രണയച്ചിരിയിൽ; ‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ പുറത്ത്

സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും സമഗ്രമായ ചരിത്രവുമായി “പതിനെട്ടിനുമപ്പുറം”; ഡോക്യൂഫിക്ഷന്റെ പോസ്റ്റർ പ്രകാശനം നടന്നു 

Latest News

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies