ബിസിസിഐ തലപ്പത്ത് അഴിച്ചുപണി; ശ്രീനിവാസനെ പുറത്താക്കാന്‍ ധാരണ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബിസിസിഐ തലപ്പത്ത് അഴിച്ചുപണി; ശ്രീനിവാസനെ പുറത്താക്കാന്‍ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2015, 08:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ പുറത്താക്കാന്‍ ബിസിസിഐയില്‍ ധാരണ. നിലവിലെ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനാകും. റോജര്‍ ബിന്നിയെ സെലക്ടര്‍ സ്ഥാനത്തു നിന്നും രവി ശാസ്ത്രിയെ ഐപിഎല്‍ ഭരണസമിതിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനമായി. റിട്ടയേര്‍ഡ് ജഡ്ജി എ.പി ഷായെ ഓംബുഡ്‌സ്മാനായും നിയമിച്ചിട്ടുണ്ട്.

മുംബൈയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. എന്‍. ശ്രീനിവാസന് പകരക്കാരനായി നിലവിലെ ബി.സി.സി.ഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനാകും. 2016 ജൂണ്‍ വരെ തല്‍സ്ഥാനത്ത് ശശാങ്ക് മനോഹര്‍ തുടരും. ശശാങ്ക് മനോഹറുടെ അസാന്നിദ്ധ്യത്തില്‍ ശരത് പവാറാകും ഐസിസിയില്‍ ഇന്ത്യയെ പ്രതിനിധികരിക്കുക. ഭിന്നതാല്‍പര്യങ്ങളുടെ പേരില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ എന്‍. ശ്രീനിവാസന്‍ ഐ.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ബി.സി.സി.ഐയുടെ പുതിയ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതിന് വഴങ്ങാതെ വന്നതോടെയാണ് എന്‍. ശ്രീനിവാസനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ബിസിസിഐ നേതൃത്വം നിര്‍ദ്ദേശിച്ചത്. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് നേരത്തെ ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്ന എന്‍. ശ്രീനിവാസന് കനത്ത തിരിച്ചടിയാണ് തീരുമാനം. ഇതിന് പുറമെ ഇന്ത്യന്‍ ടീം സെലക്ടര്‍ സ്ഥാനത്ത് നിന്നും റോജര്‍ ബിന്നിയെ ഒഴിവാക്കാനും തീരുമാനമായി. മുന്‍ ഇന്ത്യന്‍ താരം എം.എസ്.കെ പ്രസാദ് റോജര്‍ ബിന്നിയ്‌ക്ക് പകരക്കാരനായി സൗത്ത് സോണിനെ പ്രതിനിധീകരിക്കും.

സെന്‍ട്രല്‍ സോണിനെ പ്രതിനിധീകരിച്ച് ഗഗന്‍ ഖോഡ സെലക്ഷന്‍ കമ്മറ്റിയില്‍ അംഗമാകും. രജിന്ദര്‍ സിംഗ് ഹാന്‍സിന് പകരമാണ് ഗഗന്‍ ഖോഡ സെലക്ഷന്‍ കമ്മറ്റിയില്‍ എത്തുക. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദിനെ ജൂനിയര്‍ ടീമുകളുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും യോഗം തെരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി തലവനായിരുന്ന അനില്‍ കുംബ്ലെയ്‌ക്ക് പകരക്കാരനായി സൗരവ് ഗാംഗുലി ചുമതലയേല്‍ക്കും.

രാജീവ് ശുക്ല, സൗരവ് ഗാംഗുലി, അജയ് ഷിര്‍ക്കെ എന്നിവരടക്കം എട്ടംഗ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെയും യോഗം തെരഞ്ഞെടുത്തു. കൂടാതെ പൂനെ, റാഞ്ചി, ഇന്‍ഡോര്‍, രാജ്‌ഘോട്ട്, വിശാഖപട്ടണം, ധര്‍മശാല എന്നിവിടങ്ങളിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാക്കാനും യോഗത്തില്‍ തീരുമാനമായി.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies