ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 02:20 pm IST
FacebookTwitterWhatsAppTelegram

ആംസ്റ്റര്‍ഡാം: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ഫിഫ ലോകകപ്പിലെ റഫറി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് (38) അന്തരിച്ചു. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ഡീപ്പെറിങ്കിനെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിയശേഷം കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് കണ്ടെത്തിയ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും, അന്വേഷണം നിലനിന്ന സാഹചര്യത്തില്‍ ഫിഫ ഡീപ്പെറിങ്കിനെ 2026 ലോകകപ്പിലെ റഫറിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. താന്‍ തെറ്റായി ആരോപിക്കപ്പെട്ടതാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും ഡീപ്പെറിങ്ക് പിന്നീട് പ്രതികരിച്ചിരുന്നു.

ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയത് വലിയ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ നടന്ന യുവേഫ കോണ്‍ഫറന്‍സ് ലീഗ് മത്സരത്തിനായി ലണ്ടനിലെത്തിയപ്പോഴായിരുന്നു ആരോപണവുമായി ബന്ധപ്പെട്ട സംഭവം. മത്സരത്തിന് ശേഷം മറ്റ് യുവേഫ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഡീപ്പെറിങ്കിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കെഎന്‍വിബി, അന്താരാഷ്‌ട്ര പരിചയസമ്പത്തുള്ള മികച്ച റഫറിയെയും ആത്മാര്‍ഥനായ സഹപ്രവര്‍ത്തകനെയുമാണ് ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനവും സംഘടന അറിയിച്ചു. 2012-ല്‍ പ്രൊഫഷണല്‍ റഫറിയായി അരങ്ങേറ്റം കുറിച്ച ഡീപ്പെറിങ്ക് 2017 മുതല്‍ ഡച്ച് എറഡിവിസിയില്‍ റഫറിയായിരുന്നു. 2024 യൂറോ കപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാറായും) അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗോ അഹെഡ് ഈഗിള്‍സും അപ്പോളോണ്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ മത്സരമാണ് അദ്ദേഹം അവസാനമായി നിയന്ത്രിച്ചത്.

Tags: diedFootball refRob Dieperink
ShareTweetSendShare

More News from this section

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies