ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് 'വിസ്‌കി റാക്കൂണ്‍'; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 02:27 pm IST
FacebookTwitterWhatsAppTelegram

ഓസ്ലോ: 2026 ഫിഫ ലോകകപ്പില്‍ നോര്‍വേയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നയിച്ച എര്‍ലിങ് ഹാളണ്ട്, നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊരാളാണ്. വിസ്‌കി കുപ്പി പിടിച്ചിരിക്കുന്ന ടാക്സിഡെര്‍മി റാക്കൂണിനൊപ്പമാണ് നോര്‍വീജിയന്‍ സൂപ്പര്‍താരം ഓസ്ലോ വിമാനത്താവളത്തിലെത്തിയത്. ഇംഗ്ലണ്ടിനോട് 2-1ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷമാണ് ഹാളണ്ട് നാട്ടിലെത്തിയത്.

വിമാനത്തില്‍ നിന്ന് റാക്കൂണിനൊപ്പം ഇറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ താരം തന്നെ തമാശയോടെ പ്രതികരിച്ചു. ‘ഇത് എന്നെ പിന്തുടര്‍ന്ന് വീട്ടിലെത്തി’ എന്നായിരുന്നു എക്സില്‍ ഹാളണ്ടിന്റെ കുറിപ്പ്. റാക്കൂണിന് പേരിടാന്‍ ആരാധകരുടെ സഹായവും താരം തേടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ‘കൗബോയ്’, ‘റേഞ്ചര്‍’, ‘ടെക്‌സ്’, ‘ആര്‍.ഒ.ഡബ്ല്യ (Racoon On Wheels)’ എന്നീ നാല് പേരുകളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ഹാളണ്ട് ആരാധകരോട് ആവശ്യപ്പെട്ടു.

ഡിസൈനര്‍ ബാഗുകളോടുള്ള താല്‍പര്യത്തിന് പേരുകേട്ട ഹാളണ്ട്, പ്രാഡയുടെ ബാഗുമായാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിനൊപ്പം കൈയിലുണ്ടായിരുന്ന റാക്കൂണാണ് ആരാധകരുടെ കൗതുകത്തിന് കാരണമായത്. പിന്നീട് ആരാധകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് അമേരിക്കയിലെ ടെക്‌സസിലുള്ള Wild Bill’s Western Store എന്ന കടയില്‍ വില്‍ക്കുന്ന ‘Whiskey Raccoon’ ആണെന്ന് കണ്ടെത്തിയത്. ഏകദേശം 750 ഡോളര്‍ വിലയുള്ള ഈ റാക്കൂണ്‍ ലോകകപ്പിനിടെ ടെക്‌സസില്‍ നിന്നാണ് ഹാലളണ്ട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം മുമ്പ് സ്‌നാപ്ചാറ്റില്‍ പങ്കുവെച്ച വീഡിയോയിലും ഇതേ റാക്കൂണിനെ കാണിച്ചിരുന്നു.

ലോകകപ്പില്‍ നോര്‍വേയുടെ ചരിത്രപരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് നേതൃത്വം നല്‍കിയ ഹാളണ്ട്, മൈതാനത്തെ പ്രകടനത്തിന് പുറമെ ഈ രസകരമായ സംഭവത്തിലൂടെയും വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി.

Tags: home from the World CupErling Haalandbrings a taxidermy racoon
ShareTweetSendShare

More News from this section

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies