flight - Janam TV
Thursday, July 10 2025

flight

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 285 ഇന്ത്യക്കാരുമായി 8-ാമത്തെ വിമാനം ഡൽഹിയിലെത്തി, ബാക്കിയുള്ളവരെ ഉടൻ തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി എട്ടാമത്തെ വിമാനം ‍ഡൽഹിയിലെത്തി. 285 ഇന്ത്യൻ പൗരന്മാരെയാണ് തിരികെ കൊണ്ടുവന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ...

“സഹപ്രവർത്തകർ മരണപ്പെട്ടു ; അപകടത്തിൽപെട്ടവരിൽ മലയാളികളില്ല, 25-ലധികം ആളുകൾ മിസ്സിം​ഗാണ്”: വിമാനദുരന്തത്തെ കുറിച്ച് എലിസബത്ത്

അഹമ്മ​ദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ...

വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ...

ഭീകരർ ശ്രീലങ്കയിൽ…? കൊളംബോ വിമാനത്താവളത്തിൽ പരിശോധന, നടപടി ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്

ന്യൂഡൽഹി: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർ ശ്രീലങ്കയിലുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ റിപ്പോർട്ട് പ്രകാരം കൊളംബോ വിമാനത്താവളത്തിൽ പരിശോധന നടത്തി. ആറ് ഭീകരർ വിമാനത്തിൽ ഉണ്ടെന്നായിരുന്നു ഇന്റലിജൻസിന്റെ ...

വിമാനം റാഞ്ചാൻ ശ്രമം; യാത്രക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒടുവിൽ വെടിയൊച്ച; ശുഭം!!

ബെൽമോപാൻ: വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ വെടിവെച്ചുകൊന്ന് സഹയാത്രികൻ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്രമി യുഎസ് പൗരനാണ്. മധ്യ അമേരിക്കയിലെ ചെറുരാജ്യമായ ബെലീസിലായിരുന്നു സംഭവം. ഇവിടെ നിന്ന് പുറപ്പെട്ട ചെറുവിമാനത്തിൽ ...

ലാൻഡിം​ഗിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിന് ദാരുണാന്ത്യം

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. ശ്രീന​ഗറിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് ...

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

എറണാകുളം: കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ...

സ്വജീവന് പകരം അനേകം ജീവനുകൾ രക്ഷിച്ച ധീരൻ! വ്യോമസേന വിമാനാപകടത്തിൽ മരിച്ച സിദ്ധാർത്ഥിന് കണ്ണീർ മടക്കം; മകൻ അഭിമാനമെന്ന് മാതാവ്

സ്വജീവൻ ത്യാ​ഗം ചെയ്ത് അനേകം ജീവനുകൾ രക്ഷിക്കാൻ ധൈര്യം കാട്ടിയ വ്യോമസേനയുടെ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർത്ഥ് യാദവിന് വിട ചൊല്ലി നാട്. ജന്മനാടാ ഭലജി മജ്റയിൽ ഔദ്യോ​ഗിക ...

വിമാനത്തിൽ തുണിയുരിഞ്ഞ് യുവതി! പിന്നാലെ നടന്നത് നാടകീയ സംഭവങ്ങൾ; ഒടുവിൽ ഫ്ലൈറ്റ് തിരിച്ചുപറത്തി

യാത്രക്കാരിയായ യുവതി വിമാനത്തിൽ തുണിയുരിഞ്ഞ് ന​ഗ്നയായതോടെ ഫിനീക്സിലേക്ക് പോയ വിമാനം തിരികെ പറന്നു. സൗത്ത് വെസ്റ്റ് എയർലൈനാണ് യുവതിയുടെ അതിക്രമം കാരണം തിരികെ പറക്കേണ്ടി വന്നത്. ഇവർ ...

ടേക്ക് ഓഫിന് തൊട്ടുമുൻപ് പൊട്ടിത്തെറി; വിമാനത്തിലുണ്ടായിരുന്നത് 176 പേർ; ദക്ഷിണ കൊറിയയിൽ വീണ്ടും അപകടം

സിയോൾ: ടേക്ക് ഓഫിന് തൊട്ടുമുൻപ് പൂർണമായും കത്തിയെരിഞ്ഞ് വിമാനം. തീ പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായി വിമാനത്തിലുണ്ടായിരുന്ന 176 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ദക്ഷിണ കൊറിയയിലാണ് ...

ഗുഡ് ന്യൂസ്; സിംഗപ്പൂരിലേക്കും ഗൾഫിലേക്കും പോകുന്നവർക്ക് കൂടുതൽ സൗജന്യ ബാഗേജ്; പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഗൾഫ് - സിംഗപ്പൂർ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ...

ഫ്ലൈറ്റിൽ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ നേരത്തെ എയർപോർട്ടിലെത്തണം; നിർദേശവുമായി സിയാൽ

കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറിയ സാഹചര്യങ്ങളിൽ വിവിധ പ്രക്രിയകൾക്കായി കൂടുതൽ സമയമെടുക്കുന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് കൊച്ചിൻ ...

മഞ്ഞുമൂടി രാജ്യതലസ്ഥാനം ; 220 വിമാനങ്ങൾ വൈകി, ട്രെയിനുകൾക്ക് സമയമാറ്റം; നട്ടംതിരിഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 220 വിമാന സർവീസുകൾ വൈകി. ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഏഴ്, എട്ട് ...

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു, റോഡപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് അധികവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ ...

ടേക്ക്-ഓഫിന് നിമിഷങ്ങൾ ബാക്കി, ടയറുകൾ പൊട്ടിത്തെറിച്ചു; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 300 യാത്രക്കാർ

മെൽബൺ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. എത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് എയർക്രാഫ്റ്റിനകത്ത് 300 യാത്രക്കാരുണ്ടായിരുന്നു. റൺവേയിൽ നിന്ന് ചലിച്ചുതുടങ്ങിയ വിമാനം പറന്നുയരുന്നതിന് ...

വിമാന കമ്പനിക്ക് നേരെ സൈബറാക്രമണം, കമ്പ്യൂട്ടറുകൾ തകരാറിലായി; ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു

ടോക്കിയോ: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. ഇതോടെ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വൈകി. ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എയർലൈനിൻ്റെ എല്ലാ സിസ്റ്റങ്ങളിലും ...

പുതിയ നിയമം അറിഞ്ഞിരിക്കണം; ഹാൻഡ് ബാഗേജ് പരിധിയിൽ മാറ്റമുണ്ട്; വിമാനയാത്രക്കാർ ശ്രദ്ധിക്കേണ്ടത്.. 

വിമാനയാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ടേക്കോഫിന് എത്ര മണിക്കൂ‍ർ മുൻപ് റിപ്പോർട്ട് ചെയ്യണം, ബാ​ഗേജിന് എത്ര തൂക്കം വരെയാകാം, ബാ​ഗിനുള്ളിൽ കരുതാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാം ...

വിമാനം പറന്നുയർന്നതിന് പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

എറണാകുളം: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കൊച്ചി-ബഹ്‌റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ...

അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു ; അപകടം തിരിച്ചറിഞ്ഞ് പൈലറ്റ് , അടിയന്തിര ലാൻഡിംഗ്

അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡൽഹിയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റൺ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടേണ്ടി ...

വിമാനങ്ങളെ വട്ടം കറക്കി പട്ടം; ഗോ എറൗണ്ട് നടത്തി വിമാനങ്ങൾ; വ്യോമഗതാഗതം തടസപ്പെട്ടത് രണ്ട് മണിക്കൂർ

തിരുവനന്തപുരം: റൺവേയ്ക്ക് മുകളിൽ പട്ടം പറത്തിയതോടെ വിമാനങ്ങൾക്ക് വഴി മുടങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് 200 അടി മുകളിലായാണ് പട്ടം പറന്നത്. ഇതോടെ വ്യോമഗതാഗതം ...

95 പേരുമായി എത്തിയ വിമാനത്തിന് ലാൻഡിംഗിനിടെ തീപിടിച്ചു ; ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ; നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്ന് വിമാനം

അങ്കാറ : 95 പേരുമായി യാത്ര ചെയ്ത റഷ്യൻ വിമാനത്തിന് തീപിടിച്ചു . തെക്കൻ തുർക്കിയിലെ അൻ്റാലിയ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത റഷ്യൻ വിമാനത്തിനാണ് തീപിടിച്ചതെന്ന് തുർക്കി ...

നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മക ചിത്രം

വീടിന് മുകളിൽ പതിച്ച് വിമാനം; ഒരു മരണം, നാല് പേർക്ക് പരിക്ക്; അപകടം ലാൻഡിംഗിന് തൊട്ടുമുൻപായി

വിൽനിയസ്: ലാൻഡിം​ഗിന് മുൻപായി വിമാനം തകർന്നുവീണു. വീടിന് മുകളിലാണ് എയർക്രാഫ്റ്റ് പതിച്ചത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിത്വാനിയയിലെ വിൽനിയസ് എയർപോർട്ടിന് സമീപത്ത് ...

ആകാശച്ചുഴിയിൽ വീണ് വിമാനം : 8000 അടി താഴേയ്‌ക്ക് : ഭയന്ന് നിലവിളിച്ച് യാത്രക്കാർ

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നിന്ന് യുഎസിലെ മിയാമിയിലേക്ക് പറന്ന സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനം ആകാശച്ചുഴി( എയർ ടര്‍ബുലന്‍സ്)യിൽ വീണു. തുടർന്ന് വിമാനം കോപ്പൻഹേഗൻ എയർപോർട്ടിൽ ഇറക്കി . ആകാശച്ചുഴിയിൽ ...

31000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുക ; അടിയന്തിര ലാൻഡിംഗ്

31000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുക. അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ് വിമാനത്താവളത്തിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട ഡെൽറ്റാ എയർലൈനിന്റെ വിമാനത്തിന്റെ കോക്പിറ്റിൽ നിന്നാണ് വലിയ ...

Page 1 of 7 1 2 7