Hema Committe Report - Janam TV

Hema Committe Report

ഹേമ കമ്മിറ്റി റിപ്പോർട്ട്; 8 പരാതികൾ കൂടി ലഭിച്ചു, 7 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ​ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പരാതികൾ കൂടി ലഭിച്ചു. ഇതിൽ അഞ്ച് എണ്ണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പരാതികളുമായി ബന്ധപ്പെട്ട് അതത് പൊലീസ് ...

അമ്മ സംഘടന തിരികെ വരും; ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്, ഇനി ഉത്തരവാദിത്തപ്പെട്ടവർ വരട്ടെ: സുരേഷ് ​ഗോപി

അമ്മ സംഘടന തിരികെ വരുമെന്ന് സുരേഷ് ​ഗോപി. അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലുമായി ചർച്ച നടത്തി. ഇന്ന് അതിനുള്ള ...

ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യരുത്; സുപ്രീം കോടതിയിൽ ഹർജി നൽകി നിർമാതാവ് സജിമോൻ പാറയിൽ

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് നിർമാതാവ്. ഹേമ ...

ഒരു റിപ്പോർട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാൽ, ചില ചലനങ്ങൾ സംഭവിച്ചു: പ്രേംകുമാർ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ചലച്ചിത്ര അക്കാദമി താത്കാലിക ചെയർമാൻ പ്രേംകുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...

സുരേഷ് ​ഗോപി മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; കേസെടുക്കാൻ വകുപ്പില്ലെന്ന് വ്യക്തമാക്കി പൊലീസ്

തൃശൂർ: മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. പരാതി നൽകിയ കോൺ​ഗ്രസ് നേതാവ് അനിൽ അക്കരയെ പൊലീസ് ഇക്കാര്യം അറിയിച്ചു. ...

‘ഇപ്പോൾ ഒന്നും പറയാനില്ല, എല്ലാം വഴിയേ മനസിലാകും’; വിദേശയാത്ര അവസാനിപ്പിച്ച് കേരളത്തിലെത്തി നടൻ ജയസൂര്യ

എറണാകുളം: നടൻ ജയസൂര്യ വിദേശത്ത് നിന്നും നാട്ടിലെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന പീഡന പരാതികൾക്ക് ശേഷം ആദ്യമായാണ് താരം കേരളത്തിലെത്തുന്നത്. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്നു ...

ട്വിസ്റ്റ്; 7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു,സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി

കൊച്ചി: ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ...

മുകേഷിന് സർക്കാർ വക പരിപൂർണ സംരക്ഷണം; ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് വിലക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിച്ച് കേരള സർക്കാർ. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. ...

“രണ്ട് മഹാനടന്മാരുണ്ടെങ്കിലും ഒരു ‘M’ന് നേരെ മാത്രം ചോദ്യശരം; മോഹൻലാലിന് നേരെ സോഷ്യൽമീഡിയയും മാദ്ധ്യമങ്ങളും തിരിയുന്നു”

രണ്ട് മഹാനടന്മാരുണ്ടെങ്കിലും എപ്പോഴും ഒരു 'M'ന് നേരെ മാത്രമേ മാദ്ധ്യമങ്ങളുടെ ചോദ്യം വരാറുള്ളൂവെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഹ​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി. വനിതാ ജ‍ഡ്ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരി​ഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ...

റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ

നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ​ഗായിക സുചിത്ര നടത്തിയ ​ഗുരുതര ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ...

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ഷോക്കായി; ഇരകൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു: അമല പോൾ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് നടി അമല പോൾ. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും ഇരകൾക്ക് നീതികിട്ടാനായി പ്രാർത്ഥിക്കുന്നുവെന്നും നടി പറഞ്ഞു. കിൻഡർ ആശുപത്രിയുടെ ...

‌’അമ്മ’ കൊള്ള സംഘമല്ല, എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു; സിനിമയിൽ പ്രശ്നങ്ങളുണ്ട്; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ ബുദ്ധിജീവികളോ അല്ല: ലാൽ

താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സംവിധായനും നടനുമായ ലാൽ. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മയെന്നും അദ്ദേ​ഹം പറഞ്ഞു. സംഘടനയിലെ ആരും കുഴപ്പക്കാരല്ലെന്നും എല്ലാവരും ഒരേ ...

വിദേശ നമ്പറുകളിൽ നിന്ന് ഉൾപ്പടെ ഭീഷണി കോളുകൾ; അന്വേഷണ കമ്മീഷന് മുൻപാകെ നടി; മാദ്ധ്യമ പ്രവർത്തകൻ ചമഞ്ഞ് ഒരാൾ സമീപിച്ചതായും ആരോപണം

തിരുവനന്തപുരം: 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചുണ്ടായ ദുരനമുഭവം തുറന്നുപറഞ്ഞത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പരാതിയിൽ ഉറച്ചുനിൽ‌ക്കുന്നുവെന്ന് നടി. വീട്ടുകാരുടെ ഭാ​​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടെന്നും അലവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ...

സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിൽ സിനിമാ സംഘടനകൾ പരാജയപ്പെട്ടു: കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സുരക്ഷിതമായ തൊഴിലിടവും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ സിനിമാ മേഖലയിലെ സംഘടനകളായ 'അമ്മ' ഉൾപ്പെടെ ഉള്ളവർ പരാജയപ്പെട്ടെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള ...

ബലാത്സം​ഗം, ഭീഷണി; യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസ്

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സം​ഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇമെയിൽ ...

പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്; ഒളിച്ചോടിപ്പോകുന്ന സമീപനം സർക്കാരിനില്ല: കെ.എൻ. ബാല​ഗോപാൽ

നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും ...

ഇടത് സർക്കാരിന് കളങ്കമേൽക്കരുത്, അതുകൊണ്ട് മാത്രം പടിയിറങ്ങുന്നു; നടിയുടെ ആരോപണത്തിന്റെ ‘ഒരു ഭാ​ഗം’ നുണ; രാജിക്ക് പിന്നാലെ രഞ്ജിത്ത്

തിരുവനന്തപുരം: താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുതെന്ന് കരുതുന്നുവെന്നും ഇക്കാരണത്താലാണ് രാജിയെന്നും സംവിധായകൻ രഞ്ജിത്ത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നി. ഇടതു സർക്കാരിനെതിരെ ...

ടോയ്‌ലറ്റിൽ പോയി തിരികെവരുന്ന വഴി യുവനടൻ‌ കടന്നു പിടിച്ചു; സംഭവം 2013-ൽ‌; വെളിപ്പെടുത്തി സോണിയ മൽഹാർ

യുവ നടനെതിരെ ആരോപണവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ. 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചാണ് ദുരനുഭവമുണ്ടായതെന്ന് താരം തുറന്നുപറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിക്കുന്ന സമയത്താണ് ...

‘വിഖ്യാത സംവിധായകൻ’ പുറത്ത്; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; പ്രമുഖരുടെ മൂടുപടങ്ങൾ അഴിഞ്ഞുവീഴുന്നു

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്ക്കാൻ നിർബന്ധിതനായത്. ഔദ്യോ​ഗികമായി സർക്കാരിന് രാജി ...

രക്ഷയില്ല! ഒടുവിൽ രാജിയിലേക്ക് രഞ്ജിത്തും; തീരുമാനം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന്

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്നോ നാളെയോ രാജി നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ...

‘സജി ചെറിയാന് ‘രാഷ്‌ട്രീയ അജ്ഞത’, പാർട്ടി ക്ലാസ് കൊടുക്കൂ; വിഷയം സംസാരിക്കാൻ സാമാന്യം ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണം’: ആഷിഖ് അബു

കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാനെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെയും പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സജി ചെറിയാൻ്റെ ...

‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാർ അഴികൾക്കുള്ളിലാകണം’; അമ്മ എക്സിക്യൂട്ടീവ് അം​ഗം അൻസിബ

തനിക്കും മോശം അനുഭവം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ അൻസിബ ഹസൻ. മോശമായൊരു മെസേജ് വന്നപ്പോൾ തക്കതായ മറുപടി നൽകിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടേയില്ലെന്നും ...

രഞ്ജിത്ത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരൻ; അങ്ങനെയിങ്ങനെ കേസെടുക്കാൻ സാധിക്കില്ല; സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരാണിത്: സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട ഏറ്റവും പ്ര​ഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും അദ്ദേഹ​ത്തിനെതിരായ ആരോപണം വെറും ആക്ഷേപം ...

Page 1 of 3 1 2 3