kerala government - Janam TV
Thursday, July 10 2025

kerala government

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

തിരുവനന്തപുരം: ഇന്ത്യ – പാക് സംഘര്‍ഷം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കാൻ തീരുമാനം. എട്ടു ജില്ലകളിൽ പരിപാടി നടന്നു കഴിഞ്ഞു. ഇനിയുള്ള ...

‘നിലാവ്’ നിലച്ചു, ഖജനാവിന് നഷ്ടം 243 കോടി രൂപ; തെരുവു വിളക്കിന് പകരം LED ബൾബിടുന്ന പദ്ധതിയിൽ അട്ടിമറി; 10.5 ലക്ഷം ബൾബിന് പകരമിട്ടത് 3.6 ലക്ഷം മാത്രം

തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയിൽ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്പരാ​ഗത ബൾബ് മാറ്റി എൽഇഡി ബൾബിടുന്ന പ​ദ്ധതിയിൽ ഖജനാവിന് നഷ്ടം ...

ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കണം, പാവപ്പെട്ടവർക്കുള്ള കേന്ദ്ര പദ്ധതികളെ സർക്കാർ തകർക്കുന്നു : കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ...

ഉന്നതതല യോഗത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ സമരത്തിന്റെ ഗതിമാറും; വഖ്ഫ് വിഷയത്തിൽ സർക്കാരിന് ക്രൈസ്തവ സഭകളുടെ അന്ത്യശാസനം

തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ സർക്കാരിന് ക്രൈസ്തവ സഭകളുടെ അന്ത്യശാസനം. ഈ മാസം 28 ലേക്ക് മാറ്റിയ ഉന്നതതല യോഗത്തിലും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നാണ് സഭാ ...

ക്ഷാമാശ്വാസം 40 മാസത്തെ കുടിശ്ശിക; സർവ്വീസ് പെൻഷൻകരെ പിണറായി സർക്കാർ അവഗണിക്കുന്നു; പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്

തിരുവനന്തപുരം: സർവ്വീസ് പെൻഷൻകരെ അവഗണിക്കുകയും ക്ഷാമാശ്വാസം ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നൽകാത്തതിലും പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്. 5% ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശ്ശികയും, ...

ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ...

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതി വിധിക്ക് ആറ് വർഷം; ശമ്പള സംരക്ഷണ ദിനമായി ആചരിച്ച് എൻജിഒ സംഘ്; നിയമപോരാട്ടം 2018 ലെ സാലറി ചലഞ്ചിനെതിരെ

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം. 2018 ഒക്ടോബർ 29 ലെ ചരിത്രവിധിയുടെ ആറാം വാർഷികം ...

കൊടുക്കാനും ചെലവ് വഹിക്കാനും നയാപൈസയില്ല! കായിക താരങ്ങളോട് വീണ്ടും സർക്കാരിന്റെ അവഗണന; ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന 71-പേരുടെ ഭാവി തുലാസിൽ

തിരുവനന്തപുരം: കായിക താരങ്ങളോട് വീണ്ടും കേരള സർക്കാരിന്റെ അവഗണന. ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിന് പോകുന്ന താരങ്ങൾക്ക് യാത്ര, താമസ സൗകര്യങ്ങൾ ഇതുവരെ ഒരുക്കി നൽകിയിട്ടില്ല. ഇതോടെ ...

ശബരിമലയിലെ കൊടിയ പീഡനം കണ്ടില്ലെന്ന് നടിക്കാനാകില്ല; പരിഷ്‌കാരങ്ങളുടെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകൾ

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ...

സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ...

ദുരന്തങ്ങളെ ആഘോഷമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു; കേന്ദ്രസർക്കാർ നൽകുന്ന തുക അഴിമതിയിലൂടെ നേടിയെടുക്കാനാണ് അവരുടെ നീക്കമെന്നും എം ടി രമേശ്

തിരുവനന്തപുരം: ദുരന്തങ്ങളെ ആഘോഷമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കേന്ദ്രസർക്കാർ നൽകുന്ന തുക അഴിമതിയിലൂടെ നേടിയെടുക്കാനാണ് സർക്കാരിന്റെ ...

കെഎസ്ആർടിസി പെൻഷൻ വിഷയം; ആത്മഹത്യകളിൽ ദുഃഖം തോന്നുന്നില്ലേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി; സെപ്തംബറിലെ പെൻഷൻ വൈകിപ്പിക്കരുതെന്നും താക്കീത്

എറണാകുളം: സംസ്ഥാന സർക്കാരിന് താക്കീതുമായി ഹൈക്കോടതി. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ മുടങ്ങിയതിനെ തുടർന്നുണ്ടായ ആത്മഹത്യകളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ അതീവ ദുഃഖകരമാണെന്നും ...

പുറത്ത് വന്ന റിപ്പോർട്ട് പുക മാത്രം, വിശദാംശങ്ങൾ ഒന്നുമില്ല; കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് റിപ്പോർട്ട് പുറത്ത് വിടാതെ നടത്തിയതെന്ന് സാറ ജോസഫ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും പുക മാത്രമാണെന്നും, അതിൽ വിശദാംശങ്ങൾ ഒന്നുമില്ലെന്ന വിമർശനവുമായി സാറ ജോസഫ്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പ്രതികളുടെ പേര് ഇല്ലെന്നും ...

കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു; ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സംസ്ഥാനം തള്ളിക്കളഞ്ഞെന്ന് വി മുരളീധരൻ

ന്യൂഡൽഹി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ.കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും ആഭ്യന്തര വകുപ്പും കേരള സർക്കാരിന് കൃത്യമായ മുന്നറിയിപ്പുകളാണ് ...

വിദേശകാര്യം, കേന്ദ്ര വിഷയം; സംസ്ഥാനസർക്കാരുകൾ കൈകടത്തരുത്; കെ വാസുകിയുടെ നിയമനത്തിൽ കേരളത്തിന് താക്കീതുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശ സഹകരണ സെക്രട്ടറിയായി കെ വാസുകി ഐഎഎസിനെ നിയമിച്ച കേരള സർക്കാരിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രം. വിദേശകാര്യ വകുപ്പ് കേന്ദ്രത്തിന്റെ മാത്രം അധികാര വിഷയമാണെന്നും ഭരണഘടനാ ...

വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം; സാൻ ഫെർണാൻഡോയ്‌ക്ക് ഔദ്യോഗിക സ്വീകരണം, ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് വിഴിഞ്ഞത്ത് തുടക്കമിട്ട സാൻ ഫെർണാൻഡോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി സർക്കാർ. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ മന്ത്രി നിർവഹിച്ചു. ...

ഐഎസ്ആർഒ ചാരക്കേസ്: കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിബിഐ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേരള സർക്കാരിനെതിരെയും രൂക്ഷ വിമർശനം. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ ...

ഭക്ഷ്യ വകുപ്പിൽ പ്രഖ്യാപനങ്ങൾ മാത്രം; ആഭ്യന്തര വകുപ്പ് പൂർണ പരാജയം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന സംഘടന

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന സംഘടന. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയാണ് എഐവൈഎഫ് മണ്ഡലം ശിൽപശാലയിൽ വിമർശനം ഉയർന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും തിരുത്തൽ വേണമെന്നുമാണ് ...

‘കേന്ദ്രം തരാത്തതല്ല, കേരളം മേടിക്കാത്തതാണ്’; സൗജന്യമായി നൽകുന്ന റേഷൻ വിഹിതം മുഴുവൻ ഏറ്റെടുക്കാതെ പിണറായി സർക്കാർ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കേന്ദ്രം നൽകുന്നില്ലെന്ന കേരളത്തിന്റെ സ്ഥിരം പല്ലവി ഇനി നടക്കില്ല. കേന്ദ്രം സൗജന്യമായി അനുവദിക്കുന്ന മുഴുവൻ റേഷൻ വിഹിതവും കേരളം ഏറ്റെടുക്കുന്നില്ലെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ കുറച്ച് ...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ...

കെ ഫോൺ കട്ടപ്പുറത്ത് തന്നെ; പദ്ധതി പരാജയമെന്ന് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട്

തിരുവനന്തപുരം: കെ ഫോൺ പരാജയമെന്ന് സമ്മതിച്ച് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്. സംസ്ഥാനത്തെ 20 ലക്ഷം സാധാരണക്കാർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ...

സിദ്ധാർത്ഥിന്റെ മരണം: സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല, ‘ഉണ്ടായത് ജാഗ്രതക്കുറവ്’ : മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ...

ഒന്നാം തീയതി മധുരം പോരാ മദ്യവും വേണം; ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: മദ്യവിൽപനയിലൂടെ ഖജനാവിലെ വരുമാനം ഉയർത്താൻ ലക്ഷ്യമിട്ട് ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചീഫ് സെക്രട്ടി വി വേണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡ്രൈ ...

സാങ്കേതിക സർവകലാശാല വിസി നിയമനം; ഗവർണറെ അവഗണിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവകലാശാല ചാൻസലറായ കൂടിയായ ഗവർണറെ അവഗണിച്ചാണ് സർക്കാർ നീക്കം. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ ...

Page 1 of 9 1 2 9