kozhikode - Janam TV
Monday, July 14 2025

kozhikode

ജുവനൈൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞപതിനേഴുകാരൻ മരിച്ച നിലയിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനെയാണ് ...

കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ്; മുംബൈ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വയോധികന് നഷ്ടമായത് 8.8 ലക്ഷം രൂപ

കോഴിക്കോട്: കോഴിക്കോട് വിർച്വൽ അറസ്റ്റ് വഴി വൃദ്ധന്റെ പണം തട്ടി. മുംബൈയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന 83 കാരന് 8.8 ലക്ഷം രൂപയാണ് നഷ്ടമായത്. ജോലി ചെയ്തിരുന്ന ...

കുടുംബവുമായി അവധിക്കാലം ആഘോഷിക്കാനെത്തി; റിസോർട്ടിലെ പൂളിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദലിയുടെ മകൻ അഷ്മിലാണ് മരിച്ചത്. കോഴിക്കോട് കക്കാടം പൊയിലിലുളള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. ...

അപകടത്തിൽ പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, പിന്നാലെ തർക്കം; ആശുപത്രി ജീവനക്കാർക്ക് നേരെ മർദ്ദനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം. കോഴിക്കോട്ടെ ഡിഎംഎച്ച് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിനെ ...

സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചെറിയ പെരുന്നാൾ ഇന്ന്

തിരുവനന്തപുരം : ഇന്ന് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. വിശുദ്ധിയുടെ 29 നോമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. മാസപ്പിറവി ...

ബില്ല് അടച്ചില്ല; മോട്ടോർ വാ​ഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി KSEB, പ്രവർത്തനങ്ങൾ നിലച്ചു

കോഴിക്കോട്: കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോ​ഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ...

അമ്മ ഉപേക്ഷിച്ച പെൺകുട്ടിയോട് നിരന്തരം ലൈം​ഗിക അതിക്രമം; പ്രതിക്ക് 43 വർഷം കഠിനതടവ്

കോഴിക്കോട്: പത്ത് വയസുകാരിയെ നിരന്തരം ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവ്. തടവുശിക്ഷയെ കൂടാതെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ...

പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ സഹായിച്ചെന്ന് ആരോപണം, അദ്ധ്യാപകരുടെ ​ഗ്രൂപ്പിൽ വന്ന സന്ദേശം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു ; അദ്ധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ സഹായിച്ചെന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകന് സസ്പെൻഷൻ. അദ്ധ്യാപകൻ എം സുലൈമാനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ...

കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ; 18 ചാക്കുകളിലും പുഴുക്കൂട്

കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരിയിൽ പുഴുക്കൾ. കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സിലെ റേഷൻ കടയിലാണ് പുഴുവരിച്ച നിലയിൽ അരി കണ്ടെത്തിയത്. 18 ചാക്ക് അരിയും പുഴുവരിച്ച നിലയിലാണുള്ളത്. ...

“മദ്യപിച്ച് മകളെ മർദ്ദിക്കുമായിരുന്നു, ഷിബിലയെ ഭീഷണിപ്പെടുത്തിയാണ് യാസിർ വിവാ​ഹം കഴിച്ചത്”; പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്ന് ഷിബിലയുടെ കുടുംബം

കോഴിക്കോട്: പൊലീസിനെതിരെ വിമർശനവുമായി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം. പലതവണ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായി അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നും ഒരുപാട് തവണ സ്റ്റേഷനിൽ പോയി കാര്യം പറഞ്ഞിട്ടുണ്ടെന്നും ...

“സഹോ​ദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊല്ലുമെന്ന് പറഞ്ഞു, പേടിച്ചുപോയി”; ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച് അമ്മ

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂറാണ് സംഭവം. ലഹരിക്കടിമയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് സ്വന്തം അമ്മ പൊലീസി‌ൽ ഏൽപ്പിച്ചത്. വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ് ...

“യാസിറിന്റെ ലൈം​ഗിക വൈകൃതത്തിനും ഇരയായി, താങ്ങാനാകുന്നതിലും അപ്പുറമാണിത്”: സാമൂഹികപ്രവർത്തകയോട് ഷിബില പറ‍ഞ്ഞത്…

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിനെതിരെ കൂടുതൽ തെളിവുകൾ. യാസിറിന്റെ കയ്യിൽ നിന്ന് രണ്ട് കത്തികൾ പൊലീസ് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിം​ഗ് ...

ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ചത് പ്രതി യാസിർ

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ​ഭാര്യ മാതാവിനും പിതാവിനും വെട്ടേറ്റു. ഇവർ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം ...

മഴയത്ത് ബസ്-സ്റ്റോപ്പിൽ കയറി നിൽക്കുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു; ശശിയെ ജീവനോടെ കണ്ടെത്താനായില്ല; മൃതദേഹം ലഭിച്ചു

കോഴിക്കോട്: കനത്ത മഴയ്ക്കിടെ ഓടയിൽ വീണ് കാണാതായ ശശിയുടെ (60) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു കോഴിക്കോട് കോവൂരിലുള്ള തോട്ടിൽ ശശി വീണത്. തുടർന്ന് നടത്തിയ ...

കോഴിക്കോട് KSRTC ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് മുക്കം മണാശേരിയിലാണ് സംഭവം. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ...

കോഴിക്കോട് വൻ ലഹരിവേട്ട; 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ വൻ ലഹരിവേട്ട നടത്തി പൊലീസ്. 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് നഗരപരിധിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന പരിശോധനയിലാണ് ...

പരീക്ഷ എഴുതിപ്പിക്കില്ല, വകവരുത്തും; പ്രതികൾക്ക് നേരെ ഭീഷണിക്കത്ത്, അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് നേരെ വധഭീഷണി. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസിലെ പ്രധാന അദ്ധ്യാപകനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികളെ ...

പൊലീസിനെ കണ്ട് ഭയന്ന് MDMA പൊതിയോടെ വിഴുങ്ങിയ ഷാനിദ് മരിച്ചു; ലഹരിമരുന്ന് വിഴുങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ ...

പോലീസിനെ കണ്ട് MDMA വിഴുങ്ങിയ ആൾ പിടിയിൽ

കോഴിക്കോട് : പോലീസിനെ കണ്ടപ്പോൾ കൈയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പോലീസ് കോഴിക്കോട് ...

മലയാളി യുവതി ദുബായിൽ ജീവനൊടുക്കിയ നിലയിൽ; മൃതദേഹം നാളെയെത്തിക്കും

കോഴിക്കോട്: മലയാളി യുവതി ദുബായിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. ഭർത്താവിനും മകൾക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. ...

മെറ്റയോട് വിവരങ്ങൾ അന്വേഷിക്കും, സൈബർ സെൽ ഉദ്യോ​ഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി; അന്വേഷണം കടുപ്പിച്ച് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റ കമ്പനിയോട് വിവരങ്ങൾ അന്വേഷിച്ച് പൊലീസ്. പ്രതികളായ വിദ്യാർത്ഥികളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങൾ അന്വേഷിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ...

കോപ്പിയടിച്ചവരെ പോലും പരീക്ഷ എഴുതിപ്പിക്കില്ല, എന്നാൽ കൊലക്കേസ് പ്രതികൾ പരീക്ഷ എഴുതുന്നു; നീതിപീഠത്തിന് വിലയില്ലാത്ത സ്ഥിതി: ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് കുടുംബത്തിന് വലിയ മാനസിക ബു​ദ്ധിമുട്ട് ഉണ്ടാക്കിയെന്നും നീതിപീഠത്തിൽ ...

‘പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവർ ; ആക്രമണത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷിയാണ്’: ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും താമരശേരിയിൽ ക്രൂരമർദ്ദനത്തിനിരിയായി കൊല്ലപ്പെട്ട വിദ്യാർത്ഥി ഷഹബാസിന്റെ പിതാവ്. മകനെ അടിച്ചപ്പോൾ പ്രതികളുടെ രക്ഷിതാക്കൾ സ്ഥലത്തുണ്ടായിരുന്നെന്നും പ്രതികളെ രക്ഷപ്പെടാൻ ...

നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം

കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്‌ണൻ (24) ആണ് മരിച്ചത്. കഴിഞ്ഞ ...

Page 2 of 33 1 2 3 33