Mundakkai - Janam TV

Mundakkai

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29-ന്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. വരുന്ന 29- ന് വൈകുന്നേരം ...

സർക്കാർ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ്: ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ...

ഇനി കിട്ടാനുള്ളത് 119 പേരെ ; വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. നിലവിലെ കണക്കനുസരിച്ച് 119 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കരട് പട്ടിക പുതുക്കിയത്. ...

കാന്തൻ പാറ-സൂചിപ്പാറ മേഖലയിൽ 4 മൃതദേഹങ്ങൾ;കണ്ടെത്തിയത് ജനകീയ തെരച്ചിലിൽ

വയനാട്: ദുരന്ത ബാധിത പ്രദേശത്ത് നടത്തിയ ജനകീയ തെരച്ചിലിൽ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കാന്തൻ പാറ- സൂചിപ്പാറ വെള്ളച്ചാട്ട മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രക്ഷാ ...

ഉരുളെടുത്ത മുണ്ടക്കൈയുടെ സ്വന്തം നമ്പർ; തിരിച്ചുവരുമോ ‘673577’

ജീവിതത്തിന്റെ ഭാഗമായ മേൽവിലാസം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് തപാൽ ഓഫീസാണ്. മുണ്ടക്കൈയിലുമുണ്ടായിരുന്നു അത്തരത്തിലൊരു തപാൽ ഓഫീസ്. ഉരുൾപൊട്ടലിൽ ഈ ഗ്രാമം മാത്രമല്ല 673577 എന്ന നമ്പറുകൂടിയാണ് ...

മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; റഡാർ ഉപയോ​ഗിച്ച് പരിശോധന, മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് തിരച്ചിൽ ‌‌‌

മേപ്പാടി: മുണ്ടക്കൈയിലെ കവലയിൽ മണ്ണടിഞ്ഞ ഭാ​ഗത്ത് ജീവന്റെ തുടിപ്പ്. റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് മനുഷ്യന്റെയോ മൃ​ഗങ്ങളുടെയോ ആകാമെന്നാണ് സൈന്യം അറിയിച്ചത്. ...

തീരാനോവായി വയനാട്; ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 9, 328 പേർ; മരുന്നുകൾ ഉൾപ്പെടെ അവശ്യ സാധനങ്ങൾ ക്യാമ്പുകളിലെത്തിച്ചു

വയനാട്: ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9, 328 പേരെ മാറ്റിപാർപ്പിച്ചു. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകളിൽ കഴിയുന്നവരുടെ കണക്കുകൾ ഉൾപ്പെടെയാണിത്. കാലവർഷം തുടങ്ങിയത് ...

വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം

വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ ...

കടൽ പോലെ വെള്ളം ഇരച്ചെത്തി; രക്ഷപ്പെട്ട് പോയി നിന്നത് കൊമ്പന്റെ മുന്നിൽ, ആനയുടെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു: ദൃക്സാക്ഷി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് ദൃക്സാക്ഷി സുജാത. ആ രാത്രി എങ്ങനെ രക്ഷപ്പെട്ടുവെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും അടുക്കളയിലെ സ്ലാബിന്റെ ഇടയിലുള്ള വിടവിലൂടെ എങ്ങനെയോ ...

മുണ്ടക്കൈ ദുരന്തം; ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ; മരണം 264 ആയി

വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനുള്ള ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളനുസരിച്ച് ...

ദുരന്ത ഭൂമിയിൽ ഉണർന്ന് പ്രവർത്തിച്ച് കെഎസ്ഇബി; അട്ടമലയിൽ വൈദ്യുതി എത്തിച്ചു, കയ്യടിച്ച് കേരളം

വയനാട്: ഉരുൾപൊട്ടലുണ്ടായ അട്ടമലയിൽ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഊർജ്ജിതമെന്നും കെഎസ്ഇബി. ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ...

കരളലിയിപ്പിക്കുന്ന കാഴ്ചകൾ ; ദുരന്തത്തിന്റെ ഭീകരത മാദ്ധ്യമങ്ങളില്‍ കാണുന്നതിനേക്കാൾ വലുത്: മുണ്ടക്കൈ സന്ദർശിച്ച് പി കെ കൃഷ്ണദാസ്

വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മരണസംഖ്യ അറിഞ്ഞതിനേക്കാൾ കൂടുതലാണെന്ന് ഇവിടെ വന്നപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തി ...

വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്; മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ...

ഉള്ളുലച്ച് മുണ്ടക്കൈ ; മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് ​സംസ്കാരം നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ...

ദുരന്തസമയത്ത് ഒറ്റമൂലി പരിഹാരവുമായി വരുന്നതിൽ അർത്ഥമില്ല, ശാസ്ത്ര വിശകലനത്തിന് സമയമുണ്ട്: മുരളി തുമ്മാരുകുടി

വയനാട്: മാതൃകയാകുന്ന രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും അപകടരംഗത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. ഒരു ദുരന്തം വരുമ്പോൾ ...

മൈസൂരിലേക്ക് പോകുന്നവർ വയനാട് വഴി യാത്ര ചെയ്യരുത്; അറിയിപ്പുമായി ജില്ലാ ഭരണകൂടം

വയനാട്: ദുരന്തഭൂമിയായ മുണ്ടൈക്കയിൽ മണ്ണിൽ പുതഞ്ഞവർക്കായി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 400 വീടുകളുണ്ടായിരുന്ന ​ഗ്രാമത്തിൽ ഇന്നവശേഷിക്കുന്നത് 40 പേർ മാത്രം. ബുധനാഴ്ച രാവിലെ 11 മണി വരെയുള്ള കണക്ക് ...

ഒരു വീട്ടിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ; ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനവുമായി സൈനികർ: വിലാപ ഭൂമിയായി മുണ്ടക്കൈ

വയനാട്: വിലാപ ഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. ജീവന്റെ തുടിപ്പിനായി ഇന്ന് രാവിലെ ഏഴ് മണി മുതൽ രക്ഷാപ്രവർത്തകർ ദുരന്തമേഖലയിൽ സജീവമായി. രക്ഷാപ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി മൃതദേഹങ്ങൾ ...

ആ രക്ഷാകരങ്ങളിൽ ജീവൻ സുരക്ഷിതം,ദുരന്ത ഭൂമിയിൽ നിന്ന് കൈകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് എൻഡിആർഎഫ്

വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

ജീവനുവേണ്ടി തിരച്ചിൽ; മുണ്ടക്കൈയിൽ 100 പേരെ കണ്ടെത്തി സൈന്യം, നാവിക സേനയുടെ റിവർ ക്രോസിംഗ് സംഘം ഉടൻ സ്ഥലത്തെത്തും

വയനാട്: ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ 100 പേരെ മുണ്ടക്കൈയിൽ നിന്ന്  കണ്ടെത്തി സൈന്യം. 122 ടി എ ബറ്റാലിയനാണ് കുടുങ്ങി കിടന്നവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് ...

നടുങ്ങി വയനാട് ; നാല് NDRF സംഘങ്ങൾ ഉച്ചയോടെ ദുരന്തഭൂമിയിലെത്തും; മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: രക്ഷാദൗത്യത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ഉച്ചയോടെ സ്ഥലത്തെത്തും. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ ...

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും; പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും അവശ്യ സാധനങ്ങളും എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. "നിലവിൽ ആറ് ...