Naveen babu - Janam TV
Thursday, November 6 2025

Naveen babu

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം

പത്തനംതിട്ട: വ്യാജ കൈക്കൂലി ആരോപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റ ആത്മഹത്യയിൽ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം. പ്രശാന്തനെതിരെയും പരാതി ...

നവീൻ ബാബുവിന്റെ മരണം; തെറ്റായ വിവരം പ്രചരിപ്പിച്ചു; കലാപാഹ്വാനം നടത്തി; ടൗൺ എസ്ഐയുടെ പരാതിയിൽ ഓൺലൈൻ പേജിനെതിരെ കേസ്

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയതിൽ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം ...

55 കിലോയുള്ള നവീൻ ബാബു തൂങ്ങിമരിച്ചത് കനം കുറഞ്ഞ കയറിൽ; കൊന്ന് കെട്ടിതൂക്കിയതായി സംശയിക്കുന്നതായി കുടുംബം

എറണാകുളം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെ കുറിച്ച് കാര്യമായ അന്വേഷണം ഉണ്ടായില്ലന്ന് ...

അൻവർ നടത്തുന്നത് നുണപ്രചരണങ്ങൾ, ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കും: പി ശശി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. അൻവർ ഉന്നയിച്ച ...

രക്തക്കറ പുരണ്ട് നവീൻ ബാബുവിന്റെ അടിവസ്ത്രങ്ങൾ; ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം; വെളിപ്പെടുത്തലുമായി ബന്ധു അഡ്വ. അനിൽ പി നായർ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അനിൽ പി ...

ശരീരത്തിൽ ചതവുകളോ പാടുകളോ ഇല്ല; നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഇൻക്വസ്റ്റ് അറിയിച്ചില്ലെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബു തൂങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശീരത്തിൽ മുറിവേറ്റതിന്റെ പാടുകളോ ചതവുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ...

എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നല്ല മറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്നാണ് പരിഗണിക്കുന്നതെന്ന് ഹൈക്കോടതി ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ട; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സംസ്ഥാന സർക്കാർ

എറണാകുളം: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പാളിച്ചകൾ സംഭവിച്ചിട്ടില്ലെന്നും ...

നവീൻ ബാബുവിന്റെ ഭാര്യയ്‌ക്ക് കളക്ടറേറ്റിൽ പുതിയ നിയമനം; കോന്നി തഹസീൽദാർ സ്ഥാനത്ത് നിന്നും മാറ്റി; തീരുമാനം മഞ്ജുഷയുടെ അഭ്യർത്ഥന പരിഗണിച്ച്

പത്തനംതിട്ട: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടറേറ്റിലാണ് പുതിയ നിയമനം. കോന്നി തഹസിൽദാർ സ്ഥാനത്ത് ...

പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിൽ; നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി; കളക്ടർക്കെതിരെ തന്നെയെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി ...

അത് രണ്ടും തന്റെ ഒപ്പ്, അതിനെന്താ..; മാദ്ധ്യമങ്ങളോട് കയർത്ത് പ്രശാന്തൻ; നവീൻ ബാബുവിനെതിരെയുള്ള പരാതിയിൽ ഒപ്പിട്ടത് താനെന്നും പ്രതികരണം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്റേതെന്ന നിലപാടിൽ ഉറച്ച് ടി വി പ്രശാന്തൻ. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്റേത് തന്നെയാണെന്നും ...

നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിന് മുമ്പ് കളക്ടറുമായി സംസാരിച്ചിരുന്നോ..? പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ...

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ

പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ ...

ജയിലിൽ കിടക്കുമ്പോൾ പാർട്ടിയിൽ തരംതാഴ്‌ത്തേണ്ടിയിരുന്നില്ല; നേതാക്കളെ ഫോണിൽ വിളിച്ചു; അതൃപ്തി അറിയിച്ച് പി പി ദിവ്യ

കണ്ണൂർ: സിപിഎമ്മിന്റെ തരംതാഴ്ത്തൽ നടപടിയിൽ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോൺ ...

പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്..

പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ...

ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് ...

‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെ ക്രൂശിക്കരുതെന്നാവശ്യപ്പെട്ട് ഐഎഎസ് ...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം കൃത്യമാകണം; ഇല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; കളക്ടർ ഗൂഢാലോചനയുടെ ഭാഗമെന്നും അഭിഭാഷകൻ

കണ്ണൂർ: എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. ...

പെട്രോൾ പമ്പുമായി ഒരു ബന്ധവുമില്ല; നവീൻ ബാബുവിനെതിരെയുള്ള ആരോപണത്തിൽ ഗൂഢാലോചന ഇല്ലെന്നും പിപി ദിവ്യ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പുമായി തനിക്ക് ബന്ധമില്ലെന്നും പരാതിക്കാരനായ പ്രശാന്തനെ ...

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് ...

“തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു, കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യങ്ങൾ നേരിട്ട് അനുഭവിച്ചത്”: ജില്ലാ കളക്ടർ

കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിയിൽ പരാമർശിക്കുന്ന മൊഴി ശരിയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. തെറ്റുപറ്റിയെന്ന് നവീൻ ബാബു ...

നവീൻ ബാബുവിന് പകരം പുതിയ എഡിഎം; കണ്ണൂരിൽ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്; വിവാദങ്ങൾ ജോലിയെ ബാധിക്കില്ല: പ്രതീക്ഷയോടെയാണ് എത്തിയതെന്നും പ്രതികരണം

കണ്ണൂര്‍: നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. ഇദ്ദേഹം കണ്ണൂരിൽ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊല്ലത്ത് ...

അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്; നീതിക്കായി ഏതറ്റംവരെയും പോകും: ദിവ്യ കീഴടങ്ങിയതിന് പിന്നാലെ നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസം അർപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി ഭാര്യ മഞ്ജുഷ. കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ...

ഞാൻ പാർട്ടി പ്രവർത്തകനല്ല, പാർട്ടിയോട് ഒന്നും ആവശ്യപ്പെടാനില്ല; ദിവ്യയെ ഈ നിമിഷവും അറസ്റ്റ് ചെയ്യാം, പൊലീസ് അതിന് തയ്യാറാകണം; നവീൻ ബാബുവിന്റെ സഹോദരൻ

പത്തനംതിട്ട; പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് തുടക്കം മുതൽ യാതൊരു വിലക്കുമില്ലായിരുന്നുവെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു. ഈ നിമിഷവും ദിവ്യയെ ...

Page 1 of 3 123