ആടിനെ ജീവനോടെ കൊത്തി പറിക്കുന്ന കൊലയാളി തത്ത; കണ്ടാൽ ക്യൂട്ട്, കയ്യിലിരിപ്പ് ബ്രൂട്ടൽ
ലോകത്ത് തത്തകൾ പല വിധത്തിലുണ്ട്. ഭൂപ്രകൃതി അനുസരിച്ച് അവയുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരും. ഉൾവനങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കാണുന്ന തത്തകൾ മറ്റ് തത്തകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ...