മൂങ്ങയുടെ രൂപമുള്ള, 100 വർഷം ആയുസുള്ള ഭീമൻ തത്ത; പറക്കാൻ കഴിയില്ല, പക്ഷെ എത്ര ഉയരമുള്ള മരത്തിലും കയറും; ചിറകുകൾ വിടർത്തി താഴേക്ക് ചാടും...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂങ്ങയുടെ രൂപമുള്ള, 100 വർഷം ആയുസുള്ള ഭീമൻ തത്ത; പറക്കാൻ കഴിയില്ല, പക്ഷെ എത്ര ഉയരമുള്ള മരത്തിലും കയറും; ചിറകുകൾ വിടർത്തി താഴേക്ക് ചാടും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

എല്ലാവർക്കും ഇഷ്ടമുള്ള പക്ഷികളിൽ ഒന്നാണ് തത്ത. ഭംഗി കൊണ്ട് മാത്രമല്ല, തത്തയ്‌ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാനും അതു മനസ്സിലാക്കി നന്നായി പ്രതികരിക്കാനും സാധിക്കുന്നു എന്നത് കൂടിയാണ് ഈ പക്ഷിയെ അത്രയേറെ ഇഷ്ടപ്പെടാൻ കാരണം. 80 ജനുസുകളിലായി ഏകദേശം 372 തരം തത്തകളെ ലോകത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. രൂപം കൊണ്ടും നിറം കൊണ്ടും സ്വാഭാവം കൊണ്ടുമെല്ലാം അവ ഓരോന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ തത്ത എന്ന് കേട്ടാൽ പച്ചനിറത്തിലുള്ള ശരീരം, അറ്റം കൂർത്ത് വളഞ്ഞ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ എന്നിവയാവും മനസ്സിൽ വരിക. എന്നാൽ മൂങ്ങയുടെ മുഖമുള്ള ഒരു തത്തയെ കണ്ടാൽ എങ്ങനെയുണ്ടാവും! അങ്ങനെയൊരു തത്ത ന്യൂസിലാൻഡിൽ ഉണ്ട്.

ന്യൂസിലാൻഡിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത ഒരു തത്ത.അതാണ് കാകാപോ (Kakapo). Strigops habroptilus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ രാത്രികാലങ്ങളിൽ ഇരതെടുന്നവയാണ്. മൂങ്ങ തത്ത അല്ലെങ്കിൽ മൂങ്ങയുടെ മുഖമുള്ള തത്ത എന്നും ഇവ അറിയപ്പെടുന്നു. കാകപ്പോയ്‌ക്ക് 64 സെ.മീ (25 ഇഞ്ച്) വരെ നീളമുണ്ടാകും. മറ്റ് തത്തകളിൽ നിന്ന് ഇവയ്‌ക്ക് സവിശേഷമായ ചില സ്വഭാവസവിശേഷതകൾ ഉണ്ട്. മഞ്ഞയും പച്ചയും കലർന്ന തൂവലുകൾ, വലിയ ചാരനിറത്തിലുള്ള കൊക്ക്, അതിന് ചുറ്റും രോമങ്ങൾ, മൂങ്ങയുടെ ശൈലിയിലുള്ള കണ്ണുകൾ, ചെറിയ കാലുകൾ, വലിയ നീല പാദങ്ങൾ, താരതമ്യേന ചെറിയ ചിറകുകളും ഒരു ചെറിയ വാലും. ഇതാണ് കാകാപോയുടെ രൂപം.

ലോകത്തിലെ പറക്കാൻ പറ്റാത്ത ഒരേയൊരു തത്തയും ലോകത്തിലെ ഏറ്റവും ഭാരമുള്ള തത്തയും കാകകപോ തന്നെ. നിലത്ത് വസിക്കുന്ന ഇവയെ ഇലകളുടെ ഇടയിൽ നിന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. സ്വാഭാവിക ആവാസ സ്ഥാനങ്ങളിൽ ഇവയ്‌ക്ക് 100 വർഷം വരെ ആയുസ്സ് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. അമിതമായ വേട്ടയാടലും മറ്റും കാരണം ഇവ ഇന്ന് അപകടനിലയിലാണ്. ഏകദേശം നൂറ്റി ഇരുപതോളം കാകാപോകൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.

പകൽ സമയങ്ങളിൽ മരങ്ങളിലോ നിലത്തോ ഇവ മറഞ്ഞിരിക്കുന്നു രാത്രിയിൽ അതിന്റെ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഭക്ഷണം തേടും. കാകപ്പോയ്‌ക്ക് പറക്കാൻ കഴിയില്ലെങ്കിലും, അത് ഏറ്റവും ഉയരമുള്ള മരങ്ങളിൽ വരെ കയറും. അവിടെനിന്നും ഒരു “പാരച്യൂട്ട്” പോലെ വലിയ ചിറകുകൾ വിരിച്ച് താഴേക്ക് ചാടും. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, കാകപ്പോ പൂർണ്ണമായും സസ്യഭുക്കാണ്. പഴങ്ങൾ, വിത്തുകൾ, ഇലകൾ, കാണ്ഡം, റൈസോമുകൾ എന്നിവ ഭക്ഷിക്കുന്നു.

 

 

 

Tags: SUBParrotKakapo
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies